മൂല്യാധിഷ്ഠിത വിദ്യാഭ്യാസം; കത്തോലിക്കാ യൂണിവേഴ്‌സിറ്റിയും കത്തോലിക്കാ ബിഷപ്‌സ് കോണ്‍ഫ്രന്‍സും കൈകോര്‍ക്കുന്നു

നെയ്‌റോബി: കെനിയ കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സിന്റെ എഡ്യൂക്കേഷന്‍ ആന്റ് റിലീജിയസ് കമ്മീഷനും ഈസ്റ്റേണ്‍ ആഫ്രിക്കയിലെ കത്തോലിക്ക യൂണിവേഴ്‌സിറ്റിയും തമ്മില്‍ മൂല്യാധിഷ്ഠിതവും ഉന്നതനിലവാരം പുലര്‍ത്തുന്നതുമായ വിദ്യാഭ്യാസത്തിന് വേണ്ടി കൈകോര്‍ക്കുന്നു. സഭയ്ക്കുള്ളില്‍ നിന്നുകൊണ്ട് ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍ കണ്ടെത്തുകയും സുവിശേഷവല്‍ക്കരണത്തിന്റെ ഏജന്റുമാരാകാനുള്ള കഴിവുകളെ നിര്‍മ്മിക്കുകയുമാണ് ലക്ഷ്യം.

You must be logged in to post a comment Login