മൃതസംസ്‌കാര ചടങ്ങിനിടെ ഉയിര്‍ത്തെഴുന്നേറ്റ ‘വിശുദ്ധ’

മൃതസംസ്‌കാര ചടങ്ങിനിടെ ഉയിര്‍ത്തെഴുന്നേറ്റ ‘വിശുദ്ധ’

സഭ ഇതുവരെ വിശുദ്ധയായി പ്രഖ്യാപിച്ചിട്ടില്ലയെങ്കിലും, 12,13 നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ക്രിസ്റ്റീനയുടെ ജീവിതരീതി വിശുദ്ധയുടേതായിരുന്നു. എത്ര പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നാലും നശിക്കാത്ത ക്രിസ്റ്റീനയുടെ ശരീരവുമായി ബന്ധപ്പെട്ട് ധാരാളം കഥകള്‍ ഇന്ന് നിലനില്‍ക്കുന്നു.

ചുഴലിരോഗത്തെ തുടര്‍ന്ന് 20-ാം വയസ്സില്‍ ക്രിസ്റ്റീന മരണമടഞ്ഞു. അവരുടെ മൃതസംസ്‌കാര
ശുശ്രൂഷ ആഘോഷമായി നടക്കുന്നതിനിടെ അവര്‍ പെട്ടിയില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റു. സ്വര്‍ഗ്ഗത്തെക്കുറിച്ചും, നരകത്തെക്കുറിച്ചും, ശുദ്ധീകരണ സ്ഥലത്തെക്കുറിച്ചും തനിക്കുണ്ടായ അനുഭവം അവര്‍ എല്ലാവരോടുമായി പങ്കുവച്ചു. ലോകത്തില്‍ പാപികളായി തുടരുന്ന മനുഷ്യരുടെ പരിവര്‍ത്തനത്തിനു വേണ്ടിയും ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളുടെ മോക്ഷപ്രാപ്തിക്കു വേണ്ടിയുമാണ് താന്‍ തിരിച്ചു വന്നതെന്ന് ക്രിസ്റ്റീന തന്റെ വീട്ടുകാരോട് പറഞ്ഞു.

പിന്നീടുള്ള അവരുടെ ജീവിതം വ്യത്യസ്തമായിരുന്നു. സ്വന്തം ശരീരത്തെ എല്ലാവിധത്തിലുമുള്ള സുഖലോലുപതയില്‍ നിന്നും അവര്‍ മാറ്റി നിറുത്തി. അതിന്റെ ആദ്യ പടിയെന്നോണം അവര്‍ ഉപവാസം അനുഷ്ഠിച്ചു. പിന്നീട് ശരീരത്തില്‍ പൊള്ളലേല്‍പ്പിക്കാനായി അവര്‍ കത്തുന്ന തീയിലേക്ക് പലപ്പോഴും എടുത്തു ചാടി. അപ്പോഴെല്ലാം ഒരുപോറല്‍ പോലുമേല്‍ക്കാതെ അവര്‍ രക്ഷപ്പെട്ടു.

മരിവിപ്പിക്കുന്ന തണുപ്പുകാലത്ത്‌ അവര്‍ തൊട്ടടുത്ത നദിയില്‍ നീന്തലില്‍ ഏര്‍പ്പെട്ടു. തണുത്തുറഞ്ഞ വെള്ളത്തില്‍ ചിലപ്പോഴൊക്കെ അവര്‍ ദിവസങ്ങളും ആഴ്ചകളും ചിലവഴിച്ചു. സ്വയം പീഡനങ്ങള്‍ ഏറ്റെടുത്ത ഇവര്‍ പുഴയില്‍ സ്ഥാപിച്ചിരിക്കുന്ന മില്ലിലെ വലിയ ചക്രങ്ങള്‍ക്കിടയില്‍ കുരുങ്ങുക പോലും ചെയ്തിട്ടുണ്ട്. മറ്റൊരു സാഹചര്യത്തില്‍ മുള്ളുകള്‍ക്കുള്ളിലൂടെ ഓടുവാനും, പട്ടികളുടെ കടിയേല്‍ക്കുന്നതിനും ക്രിസ്റ്റീന സ്വയം സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ എല്ലായ്‌പ്പോഴും അവര്‍ മുറിവേല്‍ക്കാതെ എല്ലാ ദുരിതങ്ങളില്‍ നിന്നും രക്ഷപെട്ട്‌ പോന്നു.

ധാരാളം ക്രൂരപീഡനങ്ങള്‍ ശരീരത്തില്‍ ഏറ്റുവാങ്ങിയെങ്കിലും 70-ാം വയസ്സില്‍ അവര്‍ മരണമടഞ്ഞു.

You must be logged in to post a comment Login