മെക്‌സിക്കന്‍ ബാല്യങ്ങള്‍ക്ക് മാധ്യസ്ഥരായി ബാലരക്തസാക്ഷികള്‍

മെക്‌സിക്കന്‍ ബാല്യങ്ങള്‍ക്ക് മാധ്യസ്ഥരായി ബാലരക്തസാക്ഷികള്‍

ളാക്സ്‌കാല: ളാക്‌സ്‌കാലയിലെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ച രക്തസാക്ഷികളെ മെക്‌സിക്കോയിലെ ബാല്യങ്ങളുടെ പ്രത്യേക മാധ്യസ്ഥരായി വത്തിക്കാന്‍ അംഗീകരിച്ചു. ടിജുവാനയിലെ ആര്‍ച്ച് ബിഷപ് മോണ്‍. ഫ്രാന്‍സിസ്‌ക്കോ മോറെനോ ബാറോന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ക്രിസ്റ്റബല്‍, അന്റോണിയോ, ജൂവാന്‍ എന്നിവരെ ക്രൈസ്തവവിശ്വാസം ത്യജിക്കാത്തതിന്റെ പേരില്‍ തദ്ദേശവാസികള്‍ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു .

ബഹുഭാര്യാത്വവും അഗമ്യഗമനവും ഇവര്‍ എതിര്‍ക്കുകയും ചെയ്തിരുന്നു. ക്രിസ്റ്റബല്‍ 1527 ലും അന്റോണിയോയും ജുവാനും 1529 ലുമാണ് കൊല്ലപ്പെട്ടത്. മെക്‌സിക്കോയിലേക്കുള്ള തന്റെ രണ്ടാമത്തെ അപ്പസ്‌തോലിക പര്യടനത്തിനിടയില്‍ ഗ്വാഡലൂപ്പെ ബസിലിക്കയില്‍ വച്ച് 1990 മെയ് ആറിന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ഇവരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്.

You must be logged in to post a comment Login