മെക്‌സിക്കന്‍ സന്യസ്തരുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി

മെക്‌സിക്കന്‍ സന്യസ്തരുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി

മെക്‌സിക്കോ: അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി മെക്‌സിക്കോയിലെത്തിയ ഫ്രാന്‍സിസ് പാപ്പ രാജ്യത്തെ സമര്‍പ്പിതരുമായി കൂടിക്കാഴ്ച നടത്തി. ‘പ്രാര്‍ത്ഥിക്കുക, പ്രാര്‍ത്ഥന ജീവിതത്തിന്റെ തന്നെ ഭാഗമാക്കുക’, മെക്‌സിക്കോയിലെ മൊറേലിയയില്‍ ഒരുമിച്ചുകൂടിയ വൈദികരോടും കന്യാസ്ത്രികളോടും സെമിനാരി വിദ്യാര്‍ത്ഥികളോടും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

പ്രലോഭനങ്ങള്‍ പല രീതിയിലും ഉണ്ടാകാം. എന്നാല്‍ ഇവയ്ക്ക് അടിമപ്പെടരുത്. അക്രമവും ഉദാസീനതയും അഴിമതിയും മനുഷ്യക്കടത്തുമെല്ലാം ഇന്നത്തെ സമൂഹം നേരിടുന്ന വെല്ലുവിളികളാണ്. ഇതിനെതിരെ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. പ്രലോഭനങ്ങളില്‍ അകപ്പെടാതിരിക്കാന്‍ നമ്മുടെ സ്വര്‍ഗ്ഗീയ പിതാവ് നമ്മെ സഹായിക്കും.

നടക്കാന്‍ പഠിക്കുന്നതുപോലെയും സംസാരിക്കാന്‍ പഠിക്കുന്നതുപോലെയുമാണ് പ്രാര്‍ത്ഥിക്കാന്‍ പഠിക്കുന്നതും. നമ്മുടെ ജീവിതങ്ങള്‍ പ്രാര്‍ത്ഥനയാകാറുണ്ട്. അതു പോലെ നമ്മുടെ പ്രാര്‍ത്ഥനകള്‍ ജീവിതമായും മാറാറുണ്ട്. കരുണാമയനായ ക്രിസ്തുവിന്റെ മാതൃക ജീവിതത്തില്‍ പിന്തുടരണമെന്നും മാര്‍പാപ്പ സന്യസ്തരോടു പറഞ്ഞു.

You must be logged in to post a comment Login