മെക്‌സിക്കോയിലെ യുവജനങ്ങള്‍ക്ക് പാപ്പയുടെ ശാസന

മെക്‌സിക്കോയിലെ യുവജനങ്ങള്‍ക്ക് പാപ്പയുടെ ശാസന

മെക്‌സിക്കോ: മെക്‌സിക്കന്‍ സന്ദര്‍ശന വേളയില്‍ ആദ്യമായി ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ക്ക് ശാസനയുടെ സ്വരം. മെക്‌സിക്കോയിലെ യുവാക്കള്‍ക്കു നേരെയാണ് ഫ്രാന്‍സിസ് പാപ്പ സ്വരം കടുപ്പിച്ചത്. പാപ്പയുടെ അടുക്കലേക്കെത്താന്‍ തിരക്കു കൂട്ടിയ യുവാക്കള്‍ അദ്ദേഹത്തെ തള്ളിയിടുകയായിരുന്നു. സമീപത്ത് വീല്‍ചെയറിലായിരുന്ന യുവാവിന്റെ ദേഹത്തേക്കാണ് മാര്‍പാപ്പ വീണത്. ‘എന്തെങ്കിലും പറ്റിയോ’, മാര്‍പാപ്പ യുവജനങ്ങളോട് ചോദിച്ചു. യുവാവിന് ഒന്നും സംഭവിച്ചില്ലെന്ന് ഉറപ്പാക്കിയതിനു ശേഷം അദ്ദേഹം യുവജനങ്ങള്‍ക്കു നേരെ തിരിഞ്ഞു. ‘സ്വാര്‍ത്ഥരാകരുത്’, യുവാക്കള്‍ക്ക് പാപ്പയുടെ ശാസന കലര്‍ന്ന ഉപദേശം.

You must be logged in to post a comment Login