മെക്‌സിക്കോയിലെ വൈദികരുടെ കൊലപാതകം; അജപാലനമേഖലയെ തകര്‍ക്കാന്‍.

മെക്‌സിക്കോയിലെ വൈദികരുടെ കൊലപാതകം; അജപാലനമേഖലയെ തകര്‍ക്കാന്‍.

മെക്‌സിക്കോ: തുടരെ തുടരെയുണ്ടായി കൊണ്ടിരിക്കുന്ന വൈദിക കൊലപാതകങ്ങള്‍ വിരല്‍ചൂണ്ടുന്നത് രാജ്യത്തെ മയക്കുമരുന്ന് ശൃംഖലകളുടെ നിക്ഷിപ്ത താല്പര്യങ്ങളിലേക്ക്. ജനങ്ങളെ മയക്കുമരുന്നിന്റെയും സമാനമായ തിന്മകളുടെയും ഇടയില്‍ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കത്തോലിക്കാ വൈദികര്‍ ഇവിടെ സേവനം ചെയ്യുന്നത്.

ഇവരുടെ നിസ്വാര്‍ത്ഥമായ സേവനഫലമായി അനേകര്‍ തിന്മയുടെ വഴികള്‍ വിട്ടുപേക്ഷിക്കാന്‍ കാരണമായി മാറിയിട്ടുമുണ്ട്. ഇത് മാഫിയാസംഘങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തങ്ങളുടെ ലക്ഷ്യസാധ്യത്തിന് വിഘാതം നില്ക്കുന്ന കത്തോലിക്കാ വൈദികരെ ലക്ഷ്യം വച്ച് അവര്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത് ഇതുകൊണ്ടാണ്.

വൈദികരുടെ പ്രവര്‍ത്തനങ്ങളെ നിരുത്സാഹപ്പെടുത്തുകയും അവരെ പേടിപ്പിച്ച് പിന്തിരിപ്പിക്കുകയുമാണ് അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഈ വര്‍ഷം മാത്രം നാല് വൈദികരാണ് കൊലപ്പെട്ടിരിക്കുന്നത്. സഭയെ ദുര്‍ബലപ്പെടുത്തുകയാണ് മാഫിയാസംഘങ്ങളുടെ ലക്ഷ്യമെന്നാണ് ഈ കൊലപാതകങ്ങള്‍ തെളിയിക്കുന്നത്.

You must be logged in to post a comment Login