മെക്‌സിക്കോയില്‍ പാപ്പായുടെ താക്കോല്‍ ശില്പമുയരുന്നു!

മെക്‌സിക്കോയില്‍ പാപ്പായുടെ താക്കോല്‍ ശില്പമുയരുന്നു!

ഈ മെക്‌സിക്കന്‍ കലാകാരന്‍ വലിയൊരു സ്വപ്‌നത്തിന്റെ സാക്ഷാത്കാരത്തിന് ഒരുങ്ങുകയാണ്. യുവാരസിലെ പ്രശസ്ത ശില്പിയായ പെഡ്രോ ഫ്രാന്‍സിസ്‌കോ റോഡ്രിഗ്‌സ് ഫ്രാന്‍സിസ് പാപ്പായുടെ കൂറ്റനൊരു വെങ്കല ശില്പം തയ്യാറാക്കുകയാണ്. എന്തു കൊണ്ടാണ് ഈ ശില്പത്തിന്റെ നിര്‍മാണം എന്നറിയുമോ? ദശലക്ഷക്കണക്കിന് വെങ്കല താക്കോലുകളില്‍ നിന്ന്!

2015 ഡിസംബറില്‍ ആരംഭിച്ച് ശില്പ നിര്‍മാണം ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്. ഏപ്രിലില്‍ ശില്പം പൂര്‍ത്തിയാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് പെഡ്രോ. പൂര്‍ത്തിയാകുമ്പോള്‍ ശില്പത്തിന്റെ നിറം വെള്ള ആയിരിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കുന്നു. പാപ്പായുടെ കൈകകളില്‍ ഒരു പ്രാവ് ഇരിക്കുന്ന വിധത്തിലായിരിക്കം, ശില്പം.

താക്കോല്‍ ശേഖരണത്തിനായി പെഡ്രോ വിവിധ ഷോപ്പിംഗ് മാളുകളുടെ മുന്നില്‍ പാത്രങ്ങള്‍ വച്ചിട്ടുണ്ട്. സഹകരിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് താക്കോല്‍ സംഭാവന ചെയ്യാം.

You must be logged in to post a comment Login