മെക്‌സിക്കോയില്‍ രണ്ട് വൈദികരെ തട്ടിക്കൊണ്ടുപോയി കൊലപെടുത്തി

മെക്‌സിക്കോയില്‍  രണ്ട് വൈദികരെ തട്ടിക്കൊണ്ടുപോയി  കൊലപെടുത്തി

വെരാക്രൂസ്: കത്തോലിക്കാ വൈദികരായ ഫാ. അലീജോ നാബോര്‍, ഫാ.ജോസ് ആല്‍ഫ്രഡോ എന്നിവരെ അക്രമികള്‍ തട്ടിക്കൊണ്ടുപോയതിന് ശേഷം വെടിവച്ചു കൊലപെടുത്തി.  ഇരുവരെയും അവരുടെ സഹായിയെയും  ആണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. വൈദികരുടെ സഹായി രക്ഷപ്പെട്ടുവെങ്കിലും വൈദികരുടെ മൃതദേഹം വെടിയേറ്റു മരിച്ച നിലയില്‍ പിന്നീട് കണ്ടെത്തുകയായിരുന്നു.

മെക്‌സിക്കന്‍ ബിഷപസ് കൗണ്‍സിലാണ് ഇക്കാര്യം അറിയിച്ചത്. സെപ്തംബര്‍ 18 നായിരുന്നു  ഔര്‍ ലേഡി ഓഫ് ഫാത്തിമാ ഇടവകയില്‍ നിന്ന് വൈദികരെ തട്ടിക്കൊണ്ടുപോയത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് വാര്‍ത്താകുറിപ്പില്‍ ബിഷപസ് കൗണ്‍സില്‍ ആവശ്യപെട്ടു.

2012 ല്‍ മാത്രം മെക്‌സിക്കോയില്‍ കൊല ചെയ്യപ്പെട്ടത് 14 വൈദികരും ഒരു സെമിനാരി വിദ്യാര്‍ത്ഥിയും വൈദികരുടെ ഒരു പരിചാരകനുമായിരുന്നു.

മയക്കുമരുന്നുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങള്‍ അരങ്ങേറുന്ന സ്ഥലമാണ് ഇത്. പലപ്പോഴും വൈദികരാണ് ഇതിന്റെ ഇരകളായി മാറുന്നത്.

You must be logged in to post a comment Login