മെക്‌സിക്കോയില്‍ വീണ്ടും വൈദികനെ തട്ടിക്കൊണ്ടുപോയി

മെക്‌സിക്കോയില്‍ വീണ്ടും വൈദികനെ തട്ടിക്കൊണ്ടുപോയി

മെക്‌സിക്കോ: രണ്ട് വൈദികരെ തട്ടിക്കൊണ്ടുപോവുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിന് തൊട്ടുപിന്നാലെ മറ്റൊരു വൈദികനെ കൂടി പള്ളിമേടയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി. ഫാ. ജോസ് ആല്‍ഫ്രെഡോ ലോപ്പസ് ഗ്വില്ലനെയാണ് തിങ്കളാഴ്ച പള്ളിമേടയില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. മോഷണം നടത്തിയതിന് ശേഷമാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതെന്ന് അതിരൂപതാ വൃന്തങ്ങള്‍ പറയുന്നു.

അച്ചന്റെ ജീവന്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അതിരൂപത പത്രക്കുറിപ്പ് പുറപ്പെടുവിച്ചു. രണ്ട് വൈദികരുടെ വേര്‍പാടിന്റെ വേദന പങ്കുവച്ച് കഴിയുന്ന ഈ നിമിഷങ്ങളില്‍ തന്നെയാണ് വീണ്ടും ഒരു ദുരന്തവാര്‍ത്ത കൂടി കേള്‍ക്കേണ്ടി വന്നിരിക്കുന്നത് എന്ന് മോറേലിയ അതിരൂപത ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ആല്‍ബെര്‍ട്ടോ സുവാരെസ് ഇഡാ വീഡിയോ പ്രസ്താവനയില്‍ അറിയിച്ചു.

വെരാക്കൂസില്‍ നിന്ന് ഞായറാഴ്ചയാണ് രണ്ട് വൈദികരെ തട്ടിക്കൊണ്ടുപോയതും പിന്നീട് അവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതും. ഈ രണ്ട് കൊലപാതകങ്ങള്‍ കൂടാതെ 2006 മുതല്‍ 28 കത്തോലിക്കാ വൈദികര്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കാത്തലിക് മീഡിയ സെന്റര്‍ അറിയിച്ചു.

You must be logged in to post a comment Login