മെക്‌സിക്കോയില്‍ വൈദികര്‍ കൊല ചെയ്യപ്പെട്ട സംഭവം; പാപ്പ അപലപിച്ചു

മെക്‌സിക്കോയില്‍ വൈദികര്‍ കൊല ചെയ്യപ്പെട്ട സംഭവം; പാപ്പ അപലപിച്ചു

വത്തിക്കാന്‍ സിറ്റി: മെക്‌സിക്കോയില്‍ രണ്ട് വൈദികരെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ വിവരമറിഞ്ഞ ഫ്രാന്‍സിസ് മാര്‍പാപ്പ ക്രൂര പ്രവര്‍ത്തിയെ അപലപിച്ചും, കുടുംബാഗങ്ങള്‍ക്ക് തന്റെ പ്രാര്‍ത്ഥന വാഗ്ദാനം ചെയ്തും ടെലിഗ്രാം സന്ദേശമയച്ചു.

ഫാ. അലീജോ നാബോര്‍, ഫാ.ജോസ് ആല്‍ഫ്രഡോ എന്നിവരുടെ മരണ വാര്‍ത്ത അറിഞ്ഞ ഫ്രാന്‍സിസ് പാപ്പ ഇവരുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയേട്രോ പരോളിന്‍ ഒപ്പുവച്ച ടെലിഗ്രാം സന്ദേശത്തില്‍ പാപ്പ പറഞ്ഞു. കൊല്ലപ്പെട്ട വൈദികര്‍ സേവനമനുഷ്ഠിച്ച പപ്പാന്റെല രൂപതയിലെ മെത്രാനായ ട്രിനിദാദ് സാപ്റ്റയോടും രൂപതയിലെ മറ്റ് വൈദികരോടും വിശ്വാസ സമൂഹത്തോടുമുള്ള സ്‌നേഹം പാപ്പയുടെ സന്ദേശത്തില്‍ നിറഞ്ഞു നിന്നു.

അവര്‍ ലേഡി ഓഫ് ഫാത്തിമ ഇടവകയില്‍ നിന്നും തട്ടിക്കൊണ്ടു പോയ വൈദികരുടെ
മൃതദേഹം തിങ്കളാഴ്ച വെടിയേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. മരിച്ച വൈദികരുടെ ആത്മാക്കള്‍ക്ക് പാപ്പ നിത്യശാന്തി നേര്‍ന്നു.

You must be logged in to post a comment Login