മെക്‌സിക്കോ യുഎസ് ബോര്‍ഡറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ദിവ്യബലി അര്‍പ്പിക്കും

മെക്‌സിക്കോ യുഎസ് ബോര്‍ഡറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ദിവ്യബലി അര്‍പ്പിക്കും

മെക്‌സിക്കോ: ഫ്രാന്‍സിസ്മാര്‍പാപ്പ മെക്‌സിക്കോ പര്യടനത്തില്‍ ജയില്‍സന്ദര്‍ശിക്കുകയും മെക്‌സിക്കോ- യു എസ് ബോര്‍ഡറില്‍ ദിവ്യബലി അര്‍പ്പിക്കുകയും ചെയ്യുമെന്ന് വത്തിക്കാന്‍ വക്താവ് ഫാ.ഫെഡറിക്കോ ലൊബാര്‍ഡി അറിയിച്ചു. പ്രാദേശിക സമയം വെള്ളിയാഴ്ച വൈകിട്ട് 7.30 ന് മാര്‍പാപ്പ മെക്്‌സിക്കോയില്‍ എത്തിച്ചേരും. ആദ്യ ദിനം തലസ്ഥാനത്ത് ചെലവഴിക്കും.

അടുത്ത നാല് ദിവസങ്ങളില്‍ രൂപതകള്‍ സന്ദര്‍ശിക്കും. 12 മുതല്‍18 വരെയായിരിക്കും പര്യടനം. 17 ന് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച നടക്കും. അന്നേ ദിവസം രണ്ട് ദിവ്യബലികള്‍ അദ്ദേഹം അര്‍പ്പിക്കും. രാവിലെ11.30നുള്ള ദിവ്യബലിയില്‍ എണ്‍പതിനായിരത്തോളം ആളുകള്‍ പങ്കെടുക്കും. വൈകുന്നേരം അഞ്ചുമണിക്കായിരിക്കും ഔര്‍ ലേഡി ഓഫ് ഗ്വാഡലൂപ്പെ ബസിലിക്കയിലെ ദിവ്യബലി.

You must be logged in to post a comment Login