മെക്‌സിക്കോ: ലോകത്തില്‍ വൈദികര്‍ക്ക് ഏറ്റവും അപകടകരമായ സ്ഥലം

മെക്‌സിക്കോ: ലോകത്തില്‍ വൈദികര്‍ക്ക് ഏറ്റവും അപകടകരമായ സ്ഥലം

ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ കത്തോലിക്കാ രാജ്യമാണ് മെക്‌സിക്കോ. രാജ്യത്തെ 123 മില്യന്‍ ജനങ്ങളില്‍ 87 ശതമാനവും വിശ്വാസികളാണ്. പക്ഷേ ഒരു കത്തോലിക്കാ വൈദികനെ സംബന്ധിച്ചിടത്തോളം മെക്‌സിക്കോ ലോകത്തിലേക്കും വച്ചേറ്റവും അപകടകരമായ രാജ്യമാണ്.

അടുത്തയിടെ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ കത്തോലിക്കാ മീഡിയ സെന്റര്‍ പറയുന്നത് കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തിനുള്ളില്‍ 38 കത്തോലിക്കാ വൈദികര്‍ ദുരൂഹസാഹചര്യത്തില്‍ കാണാതാവുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ട് എന്നാണ്. വൈദികര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ വന്‍തോതില്‍ വര്‍ദ്ധിച്ചത് 2006 മുതല്ക്കാണ്.

പ്രത്യേകിച്ച് പ്രസിഡന്റ് ഫിലിപ്പെ കാല്‍ഡെറോന്‍ അധികാരത്തിലെത്തിയതിന് ശേഷം. അദ്ദേഹത്തിന്റെ പ്രസിഡന്റ് കാലത്ത് 12 വൈദികരാണ് കൊല്ലപ്പെട്ടത്. കൂടാതെ 77,000 മരണങ്ങളും 25,000 അപ്രത്യക്ഷമാകലുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

പിന്‍ഗാമിയായ എന്റിക്വ് പെനാ നിയ്‌റ്റോയുടെ കാലവും ഒട്ടും ആശാസ്യമല്ല. ബുള്ളറ്റ് തുളച്ചുകയറിയും പാതികത്തിക്കരിഞ്ഞ നിലയിലും ഫാ. ഇറാസ്റ്റോ പ്ലീഗോയുടെ മൃതദേഹം കഴിഞ്ഞ നവംബറിലാണ് കണ്ടെത്തിയത്. അധികാരത്തിലെത്തിയതിന്റെ വെറും മൂന്നുവര്‍ഷങ്ങള്‍ക്കുള്ളില്‍ കൊല്ലപ്പെടുകയോ കാണാതെ പോകുകയോ ചെയ്ത വൈദികരുടെ എണ്ണം പന്ത്രണ്ടാണ്.

മെക്‌സിക്കന്‍ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് കത്തോലിക്കാ വൈദികര്‍ നേരിട്ടുകൊണ്ടിരിക്കുന്ന അപകടങ്ങളെയും അക്രമങ്ങളെയും കാണേണ്ടത് എന്ന് വിര്‍ജീനിയ കോമണ്‍വെല്‍ത്ത് യൂണിവേഴ്‌സിറ്റിയിലെ പ്രഫസര്‍ ആന്‍ഡ്രു നിരീക്ഷിക്കുന്നുണ്ട്.

You must be logged in to post a comment Login