മെഡലുകള്‍ക്കപ്പുറം ഈ ഒളിംപിക്‌സിന് മറ്റൊരു വലിയ ലക്ഷ്യം കൂടിയുണ്ട്. ആ ലക്ഷ്യത്തെ കുറിച്ച് പാപ്പാ

മെഡലുകള്‍ക്കപ്പുറം ഈ ഒളിംപിക്‌സിന് മറ്റൊരു വലിയ ലക്ഷ്യം കൂടിയുണ്ട്. ആ ലക്ഷ്യത്തെ കുറിച്ച് പാപ്പാ

റിയോ ഒളിംപിക്‌സ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ പങ്കെടുക്കുന്ന കായികതാരങ്ങള്‍ക്ക് ഫ്രാന്‍സിസ് പാപ്പായുടെ ആശംസ. ‘ നല്ല പോരാട്ടം കാഴ്ച വയ്ക്കുക. ഈ മത്സരം ഒരുമിച്ച് പൂര്‍ണമാക്കുക.’ പരിശുദ്ധ പിതാവ് പറഞ്ഞു.

‘ലോകം ഇന്ന് സമാധാനത്തിനു വേണ്ടി ദാഹിക്കുകയാണ്. സഹിഷ്ണുതയ്ക്കും അനുരഞ്ജനത്തിനും വേണ്ടി യാചിക്കുകയാണ്’ പാപ്പാ പറഞ്ഞു.

ഒളിംപിക് മെഡലുകളെക്കാള്‍ വിലയുള്ള സമ്മാനമായിരിക്കണം നമ്മുടെ ആത്യന്തിക ലക്ഷ്യമെന്ന് പാപ്പാ ഓര്‍മിപ്പിച്ചു. ജാതി, വര്‍ണ, മത ഭേദങ്ങള്‍ക്കപ്പുറം മനുഷ്യരാശി എന്ന കുടംബത്തിലെ അംഗങ്ങള്‍ എന്ന ബോധത്തില്‍ ഏക മനസ്സ് സ്വന്തമാക്കുകയെന്നതാവണം ആ സമ്മാനം.

റിയോ ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കുന്ന ബ്രസീലിയന്‍ ജനതയ്ക്കും പാപ്പാ ആശംസ നേര്‍ന്നു. സംഘര്‍ഷഭരിതമായ സാഹചര്യങ്ങളെ ഒരു ടീമെന്ന നിലയില്‍ ഒറ്റക്കെട്ടായി നേരിട്ട് ജയിക്കാന്‍ കഴിയട്ടെ എന്ന് അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login