മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ത്ഥികളുടെ മരണം; കര്‍ദ്ദിനാള്‍ അനുശോചിച്ചു

മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ത്ഥികളുടെ മരണം; കര്‍ദ്ദിനാള്‍ അനുശോചിച്ചു

ലിബിയ: അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി 10 സ്ത്രീകള്‍ ലിബിയയില്‍ മുങ്ങിമരിച്ച സംഭവത്തില്‍ കര്‍ദ്ദിനാള്‍ അന്റോണിയോ മരിയ വെഗ്‌ളിയോ ദു:ഖം രേഖപ്പെടുത്തി.

നിര്‍ഭാഗ്യവശാല്‍ ഇത് ഏറ്റവും അവസാനത്തെ സംഭവമല്ല. ധാരാളം അഭയാര്‍ത്ഥികള്‍ ബോട്ടുമറിഞ്ഞ് മരണംവരിക്കുന്നുണ്ടെങ്കിലും, ഇവരുടെ ദുരിതങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ ഇതുവരെയും അധികാരികള്‍ തുനിഞ്ഞിട്ടില്ല. അഭയാര്‍ത്ഥികള്‍ക്കും ചുറ്റിസഞ്ചരിക്കുന്നവര്‍ക്കുമായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ പ്രസിഡന്റായ കര്‍ദ്ദിനാള്‍ മരിയ വെഗ്‌ളിയോ ചൂണ്ടിക്കാട്ടി.

മെഡിറ്ററേനിയന്‍ കടലില്‍വച്ച് കൊല്ലപ്പെടുന്നപ്പെടുന്നവര്‍ നാളെ നല്ലൊരു ഭാവി സ്വപ്‌നം കണ്ട് സ്വന്തം ജീവന്‍ തന്നെ പണയപ്പെടുത്തി കടലില്‍ കളയാന്‍ തുനിഞ്ഞിറങ്ങുന്നവരാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login