മെഡ്ജിഗോറിയാ സന്ദര്‍ശനം ഒരു അബോര്‍ഷനിസ്റ്റിനെ മാനസാന്തരപ്പെടുത്തിയപ്പോള്‍

മെഡ്ജിഗോറിയാ സന്ദര്‍ശനം ഒരു അബോര്‍ഷനിസ്റ്റിനെ മാനസാന്തരപ്പെടുത്തിയപ്പോള്‍

ആയിരത്തിലധികം അബോര്‍ഷന്‍ നടത്തിയ ഒരു ഗൈനക്കോളജിസ്റ്റായിരുന്നു അവര്‍. 2011 ല്‍ ഉക്രൈനില്‍ നിന്നുള്ള ഒരു തീര്‍ത്ഥാടകസംഘത്തിനൊപ്പം മെഡ്ജിഗോറിയാ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ അത് തന്റെ ജീവിതത്തെ മുഴുവന്‍ മാറ്റി മറിക്കുമെന്ന് ആ ഡോക്ടര്‍ കരുതിയില്ല. ഒരു മെഡിക്കല്‍ സംഘമായിരുന്നു തീര്‍ത്ഥാടകര്‍.

വിശ്വാസത്തിനപ്പുറം ഒരു വിനോദയാത്ര എന്ന മട്ടിലായിരുന്നു അവര്‍ മെഡ്ജിഗോറിയായിലെത്തിയത്. എന്നാല്‍ അവിടെ തങ്ങള്‍ക്കായി ഒരു അത്ഭുതം മാതാവ് ഒരുക്കിയിട്ടുണ്ടാവുമെന്ന് അവരാരും കരുതിയില്ല. പക്ഷേ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് അതായിരുന്നു.

മാതാവ് പ്രത്യക്ഷപ്പെട്ട കുന്നിലേക്ക് ആയിരുന്നു ആ സംഘം പോയത്. 1981 ല്‍ മാതാവ് ഇവിടെ വച്ചാണ് ചില കുട്ടികള്‍ക്ക് പ്രത്യക്ഷപ്പെട്ടത്. ഇന്ന് അവിടെ വലിയൊരു കുരിശും മാതാവിന്റെ രൂപവും സ്ഥാപിച്ചിട്ടുണ്ട്. അവിടെ വച്ചാണ് അസാധാരണമായ അനുഭവം ആ ഗൈനക്കോളജിസ്റ്റിനുണ്ടായത്.

അവിടെ നിന്ന് മുകളിലേക്ക് നോക്കിയപ്പോള്‍  അവരുടെ മുന്പില്‍ ആ കുന്ന് പെട്ടെന്ന് അപ്രത്യക്ഷമായി. പകരം കുന്നുമുഴുവന്‍ കുഞ്ഞുങ്ങളുടെ അസ്ഥികളും തലയോട്ടികളും കൊണ്ട് നിറഞ്ഞു. നാല്പതു വര്‍ഷം കൊണ്ട് ഞാന്‍ അബോര്‍ഷന്‍ നടത്തിയ കുഞ്ഞുങ്ങളുടെ തലയോട്ടികളും എല്ലുകളും.. ഭയാനകമായ ആ കാഴ്ചയെക്കുറിച്ച് ഡോക്ടര്‍ പിന്നീട് വിശദീകരിച്ചു.

കുറ്റബോധം കൊണ്ട് അവരുടെ മനസ്സ് നീറി. പശ്ചാത്താപം കൊണ്ട് ഹൃദയം നിറഞ്ഞു. താന്‍ ഇന്നുവരെ ചെയ്തുപോന്ന പാപത്തെയോര്‍ത്ത് അവര്‍ മനസ്സ് നീറിക്കരഞ്ഞു. സമാനമായ മാനസാന്തരാനുഭവം ആ സംഘത്തിലുണ്ടായിരുന്ന മറ്റ് ഡോക്ടേഴ്‌സിനും ഉണ്ടായി എന്നാണ് റിപ്പോര്‍ട്ട്.

ബി

You must be logged in to post a comment Login