മെഡ്ജുഗോറിയയില്‍ അന്താരാഷ്ട്ര യുവജന കണ്‍വെന്‍ഷന്‍ ആരംഭിച്ചു

മെഡ്ജുഗോറിയയില്‍ അന്താരാഷ്ട്ര യുവജന കണ്‍വെന്‍ഷന്‍ ആരംഭിച്ചു

11800211_1036220566388374_412957290942742797_n2015 ലെ അന്താരാഷ്ട്ര യുവജന മഹാസമ്മേളനം മെഡ്ജുഗോറിയയില്‍ ആരംഭിച്ചു. 64 രാജ്യങ്ങളില്‍ നിന്നായി 54000 പേര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നുണ്ട്. ജൂലൈ 31 മുതല്‍ ആഗസ്റ്റ് 6 വരെയാണ് സമ്മേളനം നടക്കുന്നത്. ഹൃദയവയല്‍ഡോട്ട്‌കോം ചീഫ് എഡിറ്റര്‍ ശാന്തിമോന്‍ ജേക്കബ് ഇന്ത്യയെ പ്രതിനിധീകരിച്ച് വേദിയില്‍ പ്രഭാഷണം നടത്തി.

സമ്മേളത്തിന്റെ ആരംഭത്തില്‍ യുവജനങ്ങളുടെ സുഹൃത്ത് വിയന്നാ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ ക്രിസ്‌റ്റോഫ് ഷോണ്‍ബോണ്‍ അയച്ച ആശംസാ സന്ദേശം വേദയില്‍ വായിച്ചു. വി. ഇഗ്നേഷ്യസ് ലൊയൊളയുടെ ചൈതന്യത്തെ കുറിച്ച് ഓര്‍മിപ്പിച്ചു കൊണ്ടുള്ള സന്ദേശത്തില്‍ ദൈവരാജ്യം പരത്തുന്നതിനായി പരിപൂര്‍ണമായി ദൈവത്തിന് സമര്‍പ്പിക്കുന്നതിന് അദ്ദേഹം യുവജനങ്ങളെ ആഹ്വാനം ചെയ്തു.

You must be logged in to post a comment Login