മെഡ്ജൂഗോറിയ: വത്തിക്കാന്റെ അന്തിമതീരുമാനം ഉടന്‍

മെഡ്ജൂഗോറിയ: വത്തിക്കാന്റെ അന്തിമതീരുമാനം ഉടന്‍

medjuറോമന്‍ കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ വന്‍ ചര്‍ച്ചാ വിഷയമായ മെഡ്ജുഗോറിയയിലെ ബോസ്‌നിയന്‍ ടൗണില്‍ മാതാവ് പ്രത്യക്ഷപ്പെടല്‍ എന്ന സംഭവത്തെ ആസ്പദമാക്കി വത്തിക്കാന്‍ പുതിയ നിയമ നിര്‍മ്മിതിക്ക് ഒരുങ്ങുകയാണെന്ന് ഫ്രാന്‍സിസ് പാപ്പ.
1981ലാണ് ആറു കുട്ടികള്‍ മാതാവ് പ്രത്യക്ഷപ്പെട്ടു എന്നവകാശപ്പെട്ട് രംഗത്തു വന്നത്. അന്നു മുതല്‍ ധാരാളം ആളുകള്‍ സംഭവസ്ഥലത്തേക്ക് തീര്‍ത്ഥാടനത്തിനായി എത്തിതുടങ്ങി. നാട്ടിലെ സാദാരണക്കാര്‍ക്ക് സ്ഥിര വരുമാനവുമായി. എന്നാല്‍ മാതാവിന്റെ പ്രത്യക്ഷപ്പെടല്‍ കെട്ടിച്ചമച്ചതാണ് എന്ന് ഒരു കൂട്ടര്‍ വിശ്വസിക്കുന്നു.
മാതാവിന്റെ പ്രത്യക്ഷപ്പെടലുമായി ബന്ധപ്പെട്ട സംഭവത്തില്‍ വത്തിക്കാന്റെ അന്വേഷണ പുരോഗതിയെക്കുറിച്ച് ആരാഞ്ഞപ്പോള്‍, അന്തിമമായ തീരുമാനമെടുക്കുന്നതിനുള്ള പുറപ്പാടിലാണ് ഇപ്പോള്‍. എടുത്തു കഴിഞ്ഞാല്‍ അറിയിക്കുന്നതാണ്. വത്തിക്കാന്‍ കമ്മീഷന്റെ പഠനക്കുറിപ്പ് ഇക്കഴിഞ്ഞ ദിവസമാണ് പാപ്പയ്ക്കു ലഭിക്കുന്നത്. കേസിപ്പോള്‍ പരിശുദ്ധ പിതാവിന്റെ ഡോക്ട്രിനല്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ കീഴിലാണ്. സറാജീവോയിലെ സന്ദര്‍ശനത്തിനു ശേഷമുള്ള മടക്കയാത്രയിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ വര്‍ഷങ്ങളിലായി ഹോട്ടലുകളും കെട്ടിടങ്ങളും കടകളും വളരെ പെട്ടന്ന് സന്ദര്‍ശകരുടെ ആവശ്യങ്ങള്‍ക്കനുസരണം ഉയരുന്നുണ്ടായിരുന്നു. ആരോപണ വിധേയരായ ദീര്‍ഘദര്‍ശികള്‍ ഇപ്പോഴും മാതാവിന്റെ ദര്‍ശനം ലഭിക്കാറുണ്ടെന്ന് അവകാശപ്പെടുന്നു. രൂപതകളോട് ഔദ്യോഗിക തീര്‍ത്ഥാടനങ്ങള്‍ ഈ പ്രദേശത്തേക്ക് നടത്തരുത് എന്ന് സഭ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഓരോ വര്‍ഷം എത്തുന്ന തീര്‍ത്ഥാടകരെക്കാള്‍ കൂടുതലാണ് വര്‍ഷം തോറും എത്തുന്ന ഇടവക ജനങ്ങളുടെ എണ്ണം..

You must be logged in to post a comment Login