മെത്രാനെ തട്ടിക്കൊണ്ടുപോകല്‍; അന്വേഷണത്തിന് നാടകീയമായ പരിസമാപ്തി

മെത്രാനെ തട്ടിക്കൊണ്ടുപോകല്‍; അന്വേഷണത്തിന് നാടകീയമായ പരിസമാപ്തി

കുര്‍നൂല്‍: തെലുങ്കാനയിലെ കടപ്പ രൂപതാധ്യക്ഷന്‍ ബിഷപ് പ്രസാദ് ഗല്ലേലയെ കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് നാടകീയമായ പരിസമാപ്തി. തെളിവുകളുടെ അടിസ്ഥാനത്തില്‍ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് രൂപതയിലെ തന്നെ വൈദികന്‍ ഫാ. രാജറെഡിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഡെപ്യൂട്ടി സൂപ്രണ്ടന്റ് ഓഫ് പോലീസ് രാമകൃഷ്ണയ്യ, റൂറല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നാഗഭൂഷണം, സബ് ഇന്‍സ്‌പെക്ടര്‍ രാജഗോപാല്‍ എന്നിവരടങ്ങുന്ന ടീമാണ് അന്വേഷണം നടത്തിയത്. വാടകയ്‌ക്കെടുത്ത ആളുകളെക്കൊണ്ട് മെത്രാനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു എന്നാണ് തെളിഞ്ഞത്.

മൈ ഡാഡി ഹോം എന്ന ഇന്റര്‍നാഷനല്‍ സ്‌കൂളിന്റെയും കോളജിന്റെയും ചുമതലക്കാരനായിരുന്നു ഫാ. റെഡി. ട്രാന്‍സ്ഫര്‍ കാര്യം മെത്രാന്‍ നിരസിച്ചതാണ് ഫാ. റെഡിയെ പ്രകോപിതനാക്കിയത് എന്നാണ് സ്ഥിരീകരിക്കാത്ത വാര്‍ത്ത.

മെത്രാനെതിരെ ഉണ്ടായ ആക്രമണത്തില്‍ ഹൈദ്രാബാദ് ആര്‍ച്ച് ബിഷപ് തുമ്മാബാലയും ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും മെത്രാന്മാരും അപലപിച്ചിരുന്നു. ഏപ്രില്‍ 25 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്തുമണിക്ക് തട്ടിക്കൊണ്ടുപോയ മെത്രാനെയും അദ്ദേഹത്തിന്റെ ഡ്രൈവറെയും പിറ്റേന്ന് വെളുപ്പിന് രണ്ടുമണിയോടെ വിട്ടയ്ക്കുകയായിരുന്നു.

ഡ്രൈവര്‍ നല്കിയ ചില സൂചനകളാണ് ഫാ. റെഡിയിലേക്ക് കേസന്വേഷണം തിരിച്ചുവിട്ടത്.

You must be logged in to post a comment Login