മെത്രാന്‍ ജനങ്ങള്‍ക്ക് സമീപസ്ഥനാകണം: മാര്‍പാപ്പ

മെത്രാന്‍ ജനങ്ങള്‍ക്ക് സമീപസ്ഥനാകണം: മാര്‍പാപ്പ

ക്രാക്കോവ്: ദൈവം ഇല്ലാത്തതുപോലെയും ദൈവത്തെ മറന്നും മനുഷ്യന്‍ ജീവിക്കുമ്പോള്‍ അതിന് മറുമരുന്നായി വൈദികരും മെത്രാന്മാരും മാറണമെന്ന് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ വൈകുന്നേരം ക്രാക്കോവ് അതിരൂപതയുടെ ഭദ്രാസന ദേവാലയത്തില്‍വച്ച് പോളണ്ടിലെ മെത്രാന്മാരുമായി സംസാരിക്കുകയായിരുന്നു പാപ്പ.

ഇടയന്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം. ജീവിതത്തില്‍ നിന്ന് ക്രിസ്തുവിനെ എടുത്തുമാറ്റുന്നത് പുതിയൊരു പ്രവണതയാണെന്നും പാപ്പപറഞ്ഞു. ഇവിടെയെല്ലാം ക്രിസ്തുവല്ക്കരണം നടത്തണം. മെത്രാന്മാര്‍ വൈദികരെ പിന്തുണയ്ക്കണം. ജനങ്ങളെ ലൗകികതയില്‍ നിന്ന് മോചിപ്പിക്കണമെങ്കില്‍ ഇടയന്മാര്‍ അതില്‍ നിന്ന് മാറിനില്ക്കണം. പാപ്പ ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login