മെത്രാഭിഷേകച്ചടങ്ങുകള്‍ക്ക് അറുപതംഗ ഗായകസംഘം

മെത്രാഭിഷേകച്ചടങ്ങുകള്‍ക്ക് അറുപതംഗ ഗായകസംഘം

പ്രിസ്റ്റണ്‍: പ്രസ്റ്റണ്‍ രൂപതയുടെ നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേകച്ചടങ്ങുകളിലെ ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കുന്നത് അറുപതംഗ ഗായകസംഘം. യുകെയിലെ സീറോ മലബാര്‍ വിശുദ്ധ കുര്‍ബാനകളില്‍ ഗാനങ്ങളാലപിക്കുന്ന ഗായികാഗായകരെയും ഉപകരണ സംഗീതവിദഗ്ദരെയും ഒരുമിച്ച് ചേര്‍ത്ത് ലൈവ് ആയിട്ടാണ് ഗാനങ്ങള്‍ ആലപിക്കുന്നത്. സുറിയാനി ഗാനങ്ങളും പട്ടികയിലുണ്ട്.

ഗായകര്‍ക്കുള്ള പരിശീലനം ഒക്ടോബര്‍ ഒന്നിന് നടക്കും. ഗായകനും കവിയും സംഗീതജ്ഞനുമായ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല ഗായകസംഘത്തിന് നേതൃത്വം നല്കും.

നോര്‍ത്ത് എന്‍ഡ് സ്‌റ്റേഡിയത്തില്‍ ഒക്ടോബര്‍ ഒമ്പതിനാണ് മെത്രാഭിഷേകം .

You must be logged in to post a comment Login