മെത്രാഭിഷേകത്തിന്റെ 15-ാം വാര്‍ഷിക നിറവില്‍ മാര്‍ മാത്യു അറക്കല്‍

മെത്രാഭിഷേകത്തിന്റെ 15-ാം വാര്‍ഷിക നിറവില്‍ മാര്‍ മാത്യു അറക്കല്‍

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ ബിഷപ്പ് മാത്യു അറക്കലിന്റെ മെത്രാഭിഷേകത്തിന്റെ 15-ാം വാര്‍ഷികം ഇന്നാഘോഷിച്ചു. 2001 ഫെബ്രുവരി 9 നാണ് കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാനായി അദ്ദേഹം സ്ഥാനമേറ്റത്. മാര്‍ മാത്യു വട്ടക്കുഴി ആയിരുന്നു മുന്‍ഗാമി.

ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ദശാംശപദ്ധതി, അമല്‍ ജ്യോതി എഞ്ചിനീയറിങ്ങ് കോളേജിന്റെ വളര്‍ച്ച എന്നിവയ്ക്ക് ചുക്കാന്‍ പിടിച്ചതോടൊപ്പം പത്തനംതിട്ട കേന്ദ്രമാക്കി തെക്കന്‍ മിഷന്‍ വളര്‍ത്തിയെടുത്തതും അദ്ദേഹമാണ്.

കോട്ടയം ജില്ലയിലെ എരുമേലിയാണ് മാര്‍ മാത്യു അറക്കലിന്റെ ജന്മദേശം. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ചങ്ങനാശ്ശേരി മൈനര്‍ സെമിനാരിയില്‍ നിന്നും വടവാതൂര്‍ അപ്പസ്‌തേലിക് സെമിനാരിയില്‍ നിന്നും  സെമിനാരി പഠനം പൂര്‍ത്തിയാക്കി. 1971 മാര്‍ച്ച് 13 ന് പൗരോഹിത്യം സ്വീകരിച്ചു. 1980 ല്‍ പീരുമേട് ഡിവലപ്പ്‌മെന്റ് സൊസൈറ്റി(പിഡിഎസ്) സ്ഥാപിച്ചു. പിന്നീട് പിഡിഎസ് ഇന്ത്യയിലെത്തന്നെ ഏറ്റവും പ്രശസ്തമായ എന്‍ജിഒ കളിലൊന്നായി മാറി. കുട്ടിക്കാനം മരിയന്‍ കോളേജിന്റെ സ്ഥാപക നേതാക്കളിലൊരാളും അദ്ദേഹമാണ്. കുട്ടിക്കാനത്തെ സഹ്യാദ്രി ആയുര്‍വേദ ഫാര്‍മസിയും പോത്തുപാറയിലെ ഹൈറേഞ്ച് മെഡിക്കല്‍ സെന്ററും സ്ഥാപിച്ചത് മാര്‍ മാത്യു അറക്കലിന്റെ നേതൃത്വത്തിലാണ്.

You must be logged in to post a comment Login