മെര്‍സ് ദുരന്തത്തില്‍ സഹായമായെത്തിയ മെഡിക്കല്‍ സംഘത്തിന് കര്‍ദ്ദിനാള്‍.ഇയോം നന്ദി രേഖപ്പെടുത്തി

മെര്‍സ് ദുരന്തത്തില്‍ സഹായമായെത്തിയ മെഡിക്കല്‍ സംഘത്തിന് കര്‍ദ്ദിനാള്‍.ഇയോം നന്ദി രേഖപ്പെടുത്തി

AndrewYeomSoo-jung_zpsb66f6748സൗത്ത് കൊറിയയെ ദുരിതത്തിലാഴ്ത്തിയ മെര്‍സ്(മിഡില്‍ ഈസ്റ്റ് റസ്പിറേറ്ററി സിന്‍ഡ്രം) ദുരന്തത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് വൈദ്യസഹായവുമായെത്തിയ കാത്തലിക് മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും കര്‍ദ്ദിനാള്‍ ഇയോം നന്ദി പറഞ്ഞു. കൊറിയയിലെ സിയോള്‍ അതിരൂപതയില്‍ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കര്‍ദ്ദിനാളാണ് അദ്ദേഹം. ‘ഇത്രയും ഗുരുതരമായ അവസ്ഥയില്‍ ജനങ്ങള്‍ക്ക് പ്രതീക്ഷയും ആശ്വാസവും പകര്‍ന്നവരാണ് നിങ്ങള്‍. നിങ്ങളുടെ സേവനം ജനങ്ങള്‍ ഏറെ വിലമതിക്കുന്നു’, കര്‍ദ്ദിനാള്‍ ഇയോം പറഞ്ഞു.
ഏറൈ പ്രയാസങ്ങള്‍ സഹിച്ചും രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായും നേഴ്‌സുമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇവരുടെ കയ്യില്‍ ജപമാലകള്‍ നല്‍കാനും അദ്ദേഹം മറന്നില്ല. പ്രാര്‍ത്ഥനയുടെ ശക്തിയെപ്പറ്റി സംസാരിച്ച അദ്ദേഹം രോഗികള്‍ക്കു വേണ്ടിയും അവരെ ചികിത്സിക്കുന്നവര്‍ക്കുവേണ്ടിയും താന്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ ഭീതിയിലാഴ്ത്തിയ പകര്‍ച്ചവ്യാധിയില്‍ 33 ആളുകള്‍ മരിക്കുകയുണ്ടായി. വൈറസാണ് രോഗകാരണം. 2,500 ഓളം സ്‌കൂളുകള്‍ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കാനും സുരക്ഷാ നടപടികള്‍ സ്വീകരിക്കാനും ജനങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

You must be logged in to post a comment Login