മെസ്സിയും മിശിഹായും

ഫുട്‌ബോള്‍ ഒരാവേശമായി സിരകളിലോടുന്നവര്‍ക്ക് മെസ്സി ഒരു മിശിഹായാണ്. ഓമനത്തം തുളുമ്പുന്ന മുഖമുള്ള ഈ അഞ്ചടി ഏഴിഞ്ചുകാരന്‍ കീഴടക്കാത്ത ആരാധകഹൃദയങ്ങളുണ്ടാവില്ല. കാരണം, കളിമനസ്സുകളുടെ മുഴുവന്‍ സ്‌നേഹത്തിലേക്കും ആരാധനയിലേക്കുമാണ് മെസ്സി പന്തടിച്ചു കയറ്റിയത്.

മെസ്സിയുടെ ഹൃദയത്തില്‍ ഗോള്‍മഴ പെയ്യിച്ച ഒരാളുണ്ട്. മെസ്സിയുടെ ആരാധനാപാത്രമായ ക്രിസ്തു. എന്നാല്‍ ഈ വിശ്വാസം ഹൃദയത്തില്‍ മാത്രമായി ഒതുക്കാതെ ക്രിസ്തുസ്‌നേഹം ടാറ്റൂ രൂപത്തില്‍ പതിപ്പിച്ചിരിക്കുകയാണ് മെസ്സി. ചാമ്പ്യന്‍സ് ലീഗ് ഫുഡ്‌ബോളില്‍ സുവാന്റസുമായുള്ള മത്സരവിജയത്തിനുശേഷം വലതുകയ്യില്‍ പതിപ്പിച്ച ടാറ്റൂവിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്യുകയും ചെയ്തു അദ്ദേഹം, “ഇതാണ് എന്റെ മിശിഹാ!” വിളിച്ചു പറയും പോലെ…

അര്‍ജന്റീനയിലെ റൊസാരിയോയില്‍ ജനിച്ചുവളര്‍ന്ന മെസ്സി കാല്‍പന്തുകളിയില്‍ കളിമികവിന്റെ പര്യായങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. തിരക്കേറിയ കളിജീവിതത്തിനിടയിലും വിശ്വാസജീവിതത്തിനും അദ്ദേഹം പ്രാധാന്യം നല്‍കുന്നുണ്ടെന്നതിന്റെ മായാത്ത സാക്ഷ്യമായി ഈ ടാറ്റൂ ഉണ്ടാകും.

 

അനൂപ സെബാസ്റ്റ്യന്‍

You must be logged in to post a comment Login