മേത്താനോയ്യാ

മേത്താനോയ്യാ

crystalപ്രകാശത്തോട് രണ്ടു പ്രതികരണങ്ങളാണ്. ഒന്ന്, വെളിച്ചത്തിനു നേരെ മുഖമുയര്ത്തി നില്ക്കു ക, രണ്ട് പ്രകാശത്തിന് പിന്തിരിഞ്ഞ് നില്ക്കു ക, തന്നില്‍ എന്തൊക്കെയോ ഒളിക്കപ്പെടേണ്ടതുണ്ട് എന്നു ഭയപ്പെടുന്നവനാണ് പ്രകാശത്തില്‍ നിന്ന് പിന്തിരിയുന്നത്; അഥവാ, തന്നെത്തന്നെ തെളിമയോടെ നോക്കിക്കാണുവാന്‍ തന്റേടമില്ലാത്തവന്‍, പിന്നെയവന്‍ തന്റെയ നിഴലില്‍ മിഴിയൊളിപ്പിക്കുന്നു. പ്രകാശത്തില്‍ നിന്നും ഓടിയകലുന്തോറും മുന്നില്‍ നിഴല്‍ വളര്ന്നു വലുതാവുകയാണ്. സ്വന്തം നിഴലിലേക്ക് ചുരുണ്ടുകയറുന്നവരെ കണ്ടിട്ടില്ലേ? പ്രകാശത്തെ ഭയന്നോടുന്നവന് കാണുന്നതൊക്കെ ഇരുളാണ്. തന്നെതന്നെ ഭയപ്പെട്ടവന് പിന്നെ സകലതും ഭയമാണ്.
നിന്റെ മുന്നില്‍ നിഴല്‍ വളരുമ്പോള്‍ അറിയാതെ പോകരുത് പ്രകാശം സൗമ്യമായി പിന്തുടരുകയാണെന്ന്. നിന്റെ് നിഴല്‍ തന്നെയും അതിന്റെ തെളിവാണ്. പ്രകാശം നിന്റെ തൊട്ടുപിന്നില്‍ ഇപ്പോഴുമുണ്ട് എന്നോര്മിപ്പെടുത്തുകയാണ് നിഴല്‍. സ്വര്ഗനത്തിലെ വേട്ടപ്പട്ടി പിന്നാലെതന്നെയുണ്ട്‌. ഒരു നിമിഷം ധൈര്യം സംഭരിച്ച് തിരിഞ്ഞൊന്നു നോക്കൂ. അവന്റെ പ്രകാശം നിന്നെ ആലിംഗനം ചെയ്യട്ടെ, ഒന്നും ഒളിക്കേണ്ടതില്ല. കാരണം, അവന്റെആ കാരുണ്യം നിന്നെ പൂര്ണ്ണഒമായി സ്വീകരിച്ചിരിക്കുന്നു. “അവനെ നോക്കിയവര്‍ പ്രകാശിതരായി; അവര്‍ ലജ്ജിതരാവുകയില്ല (സങ്കീ 34, – 5) ശങ്കിക്കേണ്ട, ഇനി പ്രകാശത്തിലേക്ക് നടന്നുചെല്ലുക.
കണ്ണ് ശരീരത്തിന്റെ വിളക്കാണ്. അവന്റെ പ്രകാശം മുഴുവന്‍ നിന്നില്‍ വന്നു നിറയുന്നത് നീയവനെ മുഖമുയര്ത്തി നോക്കുമ്പോഴാണല്ലോ. നിന്നെതന്നെ അറിയുകയെന്നാല്‍ അവന്റെ വെളിച്ചം നിന്നിലേക്കൊഴുകി നിന്നെ സുതാര്യനാക്കുകയെന്നാണ്.

ദൈവത്തിന്റെ മുന്പി്ല്‍ സുതാര്യനാവുന്നതാണ് ശരിയായ ആത്മജ്ഞാനം. നിന്നെതന്നെ പൂര്ണ്ണമായി അറിയുകയെന്നാല്‍ അവന്റെന പ്രകാശത്തില്‍ നീ പൂര്ണ്ണിമായും സുതാര്യനാവുകയെന്നാണ്, അവന്റെ പ്രകാശത്തിന് സുതാര്യമാകാത്തതൊന്നും നിന്നില്‍ അവശേഷിപ്പിക്കാതിരിക്കുകയെന്നാണ്. നിന്നിലേക്ക്‌ നോക്കുമ്പോഴല്ല, അവനിലേക്കു മിഴിയുയര്ത്തുമ്പോഴാണ് നിന്നെതന്നെ യതാര്ത്ഥ മായി കാണുന്നത്. അങ്ങനെയാണ് നിന്റെ കണ്ണുകള്‍ നിനക്ക് വിളക്കാകുന്നത്. ദൈവമല്ലാത്തവയില്‍ നിന്റെ നയനങ്ങള്‍ സന്തോഷിച്ചപ്പോഴല്ലേ, മനസ്സില്‍ അന്ധകാരം നിറഞ്ഞത്‌? നിനക്കു വിളക്കാവേണ്ട കണ്ണുകളെത്തന്നെ ഇരുളിന്റെ ദ്വാരമാക്കിയതാണ്‌ ഏറ്റവും വലിയ ഭോഷത്തം. കണ്ണിലൂടെ ഉള്ളില്‍ പ്രവേശിച്ചവയാണ് ഹൃദയത്തെ അശുദ്ധമാക്കിയത്‌. എങ്കിലും സാരമില്ല, അവന്റെ പ്രകാശത്തിന് നിന്റെ  നയങ്ങള്ക്ക് ശിശുനൈര്മ്മ ല്യം തിരികെതരാനാവും എന്നു വിശ്വസിക്കുക. അവന്‍ നിന്റെന കണ്ണുകള്ക്ക് തെളിമ തന്ന് വിശുദ്ധമാക്കും. അവന്റെ് പ്രകാശത്തില്‍ നീ സുതാര്യനാകും.
ഒരിക്കല്‍ നിന്റെ നിഴല്‍ അവന്റെ വെളിച്ചത്തെ ആരില്നിന്നൊക്കെയോ മറച്ചുവല്ലോ. ഇപ്പോള്‍ അവന്‍ നിന്നെ ലോകത്തിനു പ്രകാശമാകുവാന്‍ വിളിക്കുകയാണ്‌. തെറ്റിദ്ധരിക്കേണ്ട, നിന്റെ വെളിച്ചമല്ല ലോകത്തിനു കൊടുക്കേണ്ടത്. കൊടുക്കാന്‍ നിന്നില്‍ വെളിച്ചമില്ലെന്ന് നന്നായറിഞ്ഞതാണല്ലോ. അവന്റെ പ്രകാശത്തിലേക്ക് കുറെക്കൂടി ചേര്ന്നു നില്ക്കു ക. അവനിലേക്കു മാത്രം മിഴികളുയര്ത്തി നില്ക്കു ക. അപ്പോള്‍ നീ കൂടുതല്‍ സുതാര്യനാകും. നിഴലുകളുണ്ടാകാത്ത വിധം പ്രകാശിതനാക്കും. അങ്ങനെ മാത്രമാണ് ആര്ക്കൊ ക്കെയോ നീ വെളിച്ചമാവുക. നിന്റെ് നയനങ്ങള്‍ അവനിലേക്ക്‌ വിടര്ന്നി രിക്കുമ്പോഴാണ് നീ ലോകത്തിന് പ്രകാശമാവുക..

You must be logged in to post a comment Login