മൈക്കല്‍ ആജ്ഞലോയുടെ ചിത്രങ്ങളെക്കുറിച്ച് സുപ്രധാന തെളിവുകള്‍ നല്‍കി സിസ്റ്റെയ്ന്‍ ചാപ്പലിന്റെ മച്ച്

മൈക്കല്‍ ആജ്ഞലോയുടെ ചിത്രങ്ങളെക്കുറിച്ച് സുപ്രധാന തെളിവുകള്‍ നല്‍കി സിസ്റ്റെയ്ന്‍ ചാപ്പലിന്റെ മച്ച്

imagesനൂറു വര്‍ഷം പഴക്കമുള്ള ചിത്രത്തില്‍ നിന്നും ചിത്രകാരനിലേക്കും അദ്ദേഹത്തിന്റെ സൃഷ്ടിയിലേക്കും വെളിച്ചം വീശുന്ന വിലപിടിപ്പുള്ള വിവരങ്ങള്‍ ചരിത്രകാരന്‍മാര്‍ക്ക് ലഭിച്ചു. മൈക്കലാജ്ഞലോയുടെ പ്രസിദ്ധമായ ആദത്തിന്റെ സൃഷ്ടി എന്ന ചിത്രത്തില്‍ നിന്നുമാണ് ചിത്രകാരനെക്കുറിച്ചും സൃഷ്ടിയെക്കുറിച്ചുമുള്ള പുതിയ വിവരങ്ങള്‍ പഠനങ്ങള്‍ നടത്തുന്ന ഗ്രന്ഥകാരന്‍മാര്‍ക്ക് സമ്മാനിക്കുന്നത്.

ദൈവത്തിന്റെ കരങ്ങളുടെ സമീപത്തേയ്ക്കായി നീളുന്ന ആദത്തിന്റെ വിരലുകള്‍
മൈക്കലാജ്ഞലോ എന്ന ഇറ്റാലിയന്‍ ചിത്രകാരന്‍ 16-ാം നൂറ്റാണ്ടില്‍ വരച്ച
വിശ്വപ്രസിദ്ധമായ ചിത്രമാണ്. റോമിലെ സിസ്‌റ്റെയ്ന്‍ ചാപ്പലിന്റെ മച്ചില്‍
ചിത്രം പ്രൗഡിയോടെ തലയുയര്‍ത്തി നില്‍ക്കുന്നു.
മൈക്കല്‍ ആജ്ഞലോയുടെ ചുമര്‍ ചിത്രത്തെ വിലയിരുത്തിക്കൊണ്ട് ജൂലൈ
ലക്കത്തിലെ ക്ലിനിക്കല്‍ അനാട്ടമി മാസികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അതില്‍, ആജ്ഞലോ ഗോള്‍ഡന്‍ റേഷ്യോ ഉപയോഗിച്ചാണ് ചിത്രങ്ങള്‍
വരച്ചിരുന്നത് എന്നതിന് കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. അങ്ങനെ
ആജ്ഞലോയ്ക്ക് ശരീരഘടനയുടെ അനുപാതത്തെക്കുറിച്ച് മാത്രമല്ല, മറിച്ച്
ചിത്രങ്ങള്‍ക്ക് കൃത്യമായ അളവു ലഭിക്കുന്നതിന് ഗോള്‍ഡന്‍ റേഷ്യോ
നിശ്ചയിക്കുന്ന ശരീരഘടനയെക്കുറിച്ചുള്ള അറിവും ഉണ്ടായിരുന്നു എന്നു
വെളിവായി. അതാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ സൗന്ദര്യവും ചേര്‍ച്ചയും.
വലിയ ചിത്രകാരന്‍മാര്‍ ഗോണ്‍ഡന്‍ റേഷ്യോ ഉപയോഗിച്ചാണ് ചിത്രം
വരയ്ക്കുന്നത്. അത് പുതമയുള്ള കാര്യമല്ല. എന്നാല്‍ ഇതെക്കുറിച്ച് പഠനം
നടത്തുന്ന ഗ്രന്ഥകാരന്‍മാരാണ് ആദ്യമായി ഇക്കാര്യങ്ങള്‍ വിവരിച്ചു കൊണ്ട്
പുസ്തകമെഴുതി പുറത്തിറക്കുന്നത്.
‘ഞങ്ങളുടെ കണ്ടു പിടുത്തങ്ങള്‍ മൈക്കലാജ്ഞലോയുടെ സൃഷ്ടികളെക്കുറിച്ച്
കൂടുതല്‍ പഠനങ്ങള്‍ നടത്തുന്നതിന് സഹായകകരമാകുമെന്ന് പ്രതീക്ഷിക്കുന്നു’,
പഠനം നടത്തുന്ന ഗ്രന്ഥകാരന്‍മാരില്‍ ഒരാളായ ഡോ. ഡേവിസ് ഡി ക്യാംപോസ്
പറഞ്ഞു. ഇമേജ് പ്രോ പ്ലസ് സോഫ്റ്റ്‌വെയര്‍ 6.0 ഉപയോഗിച്ചാണ് പഠനങ്ങള്‍
നടത്തിയത്. ശരീരഘടനാശാസ്ത്രത്തെക്കുറിച്ച് പഠിക്കുന്നതിന് തങ്ങളുടെ
പഠനങ്ങള്‍ ഉതകുമെന്ന് പ്രതീക്ഷിക്കുന്നതായും ഗ്രന്ഥകര്‍ത്താക്കള്‍
വ്യക്തമാക്കി.

You must be logged in to post a comment Login