മൈസൂര്‍ ദേവാലയത്തില്‍ കവര്‍ച്ച

മൈസൂര്‍ ദേവാലയത്തില്‍ കവര്‍ച്ച

മൈസൂര്‍:ഡോര്‍നഹള്ളി കെആര്‍ നഗര്‍താലൂക്കിലെ പുതുതായി നിര്‍മ്മിച്ച ദേവാലയത്തിലെ ഭണ്ഡാരം കവര്‍ച്ച ചെയ്യപ്പെട്ടു. പള്ളിവാതിലുകള്‍ തകര്‍ത്ത് അകന്നുകടന്നാണ് മോഷ്ടാക്കള്‍ ഭണ്ഡാരം മോഷ്ടിച്ചത്. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. ബുധനാഴ്ച രാവിലെ പള്ളിയിലെത്തിയ വൈദികനാണ് സംഭവം ആദ്യം അറിഞ്ഞത്. അദ്ദേഹം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഉന്നത പോലീസുദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

You must be logged in to post a comment Login