മൊബൈല്‍ ഫോണ്‍ ദുരുപയോഗത്തെക്കുറിച്ച് അധ്യാപകര്‍ ബോധവാന്മാരായിരിക്കണം

ആലപ്പുഴ: വിദ്യാര്‍ത്ഥികള്‍ക്കിടയിലെ മൊബൈല്‍ഫോണ്‍ ദുരുപയോഗത്തെക്കുറിച്ച് അധ്യാപകര്‍ ബോധവാന്മാരായിരിക്കണമെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. ചമ്പക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ജോസ് ജോസഫ് സ്മാരക പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൊബൈല്‍ഫോണും അതില്‍ നിന്ന് ലഭ്യമാകുന്ന സൗകര്യങ്ങളും ഗുണം നോക്കാതെ ഉപയോഗിക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. സീറോ മലബാര്‍ സഭാ വക്താവ് ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ സ്മാരകപ്രഭാഷണം നടത്തി.

You must be logged in to post a comment Login