മോണ്‍. കുര്യന്‍ വയലുങ്കലിന്റെ മെത്രാഭിഷേകച്ചടങ്ങുകള്‍ ആരംഭിച്ചു

മോണ്‍. കുര്യന്‍ വയലുങ്കലിന്റെ മെത്രാഭിഷേകച്ചടങ്ങുകള്‍ ആരംഭിച്ചു

കോട്ടയം; പാപ്പുവാ ന്യൂഗിനിയായുടെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോയും റസിയാരിയായുടെ സ്ഥാനിക മെത്രാപ്പോലീത്തയുമായി നിയമിതനായ കോട്ടയം അതിരൂപതാംഗം മോണ്‍. കുര്യന്‍ വയലുങ്കലിന്റെ മെത്രാഭിഷേകച്ചടങ്ങുകള്‍ രണ്ട് മണിക്ക് ആരംഭിച്ചു. കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മ്മികനായിരിക്കും.

വത്തിക്കാന്‍ പ്രതിനിധികളും ഇന്ത്യയില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നുമുള്ള അമ്പതോളം മെത്രാന്മാരും ശുശ്രൂഷകളില്‍ പങ്കാളികളായിരിക്കും. കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിലാണ് ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കുന്നത്.

You must be logged in to post a comment Login