മോണ്‍. കുര്യന്‍ വയലുങ്കലിന്റെ സ്ഥാനാരോഹണം ജൂലൈ 25 ന്

മോണ്‍. കുര്യന്‍ വയലുങ്കലിന്റെ സ്ഥാനാരോഹണം ജൂലൈ 25 ന്

കോട്ടയം: പാപുവാ ന്യൂഗിനിയുടെ അപ്പസ്‌തോലിക് നൂണ്‍ഷ്യോയും റാസിയാറിയായുടെ സ്ഥാനിക മെത്രാപ്പോലീത്തായുമായി നിയമിതനായ  മോണ്‍. കുര്യന്‍ വയലുങ്കലിന്റെ മെത്രാഭിഷേകം ജൂലൈ 25ന് ഉച്ചകഴിഞ്ഞ് രണ്ടിനു കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലില്‍ നടക്കും.

കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. വത്തിക്കാന്‍ നയതന്ത്ര കാര്യാലയത്തിലെ പ്രതിനിധികളും കത്തോലിക്ക സഭയിലെ വിവിധ റീത്തുകളില്‍ നിന്നുള്ള മേലധ്യക്ഷന്‍മാരും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കും.

കോട്ടയം നീണ്ടൂര്‍ വയലുങ്കല്‍ എം.സി. മത്തായിയുടെയും അന്നമ്മയുടെയും പുത്രനായ മോണ്‍. വയലുങ്കല്‍  കോട്ടയം അതിരൂപതാംഗമാണ്. 1998 മുതല്‍ വത്തിക്കാന്‍ നയതന്ത്ര പ്രതിനിധിയായി വിവിധ രാജ്യങ്ങളില്‍ സേവനം അനുഷ്ഠിച്ചു വരവെയാണ് ഫ്രാന്‍സീസ് മാര്‍പാപ്പ പുതിയ നിയമനം നല്‍കിയത്.

റോമിലെ സാന്താക്രോചെ യൂണിവേഴ്‌സിറ്റിയില്‍നിന്നു സഭാനിയമത്തില്‍ ഡോക്ടറേറ്റ് നേടി. പിന്നീട് വത്തിക്കാന്‍ നയതന്ത്ര അക്കാഡമിയില്‍ പരിശീലനം പൂര്‍ത്തിയാക്കി. ഗിനിയ, കൊറിയ, ഡൊമിനിക്കന്‍ റിപ്പബ്ലിക്ക്, ബംഗ്ലാദേശ്, ഹംഗറി എന്നിവിടങ്ങളിലെ വത്തിക്കാന്‍ എംബസികളില്‍ സേവനം ചെയ്തിട്ടുണ്ട്. 2001ല്‍ മോണ്‍സിഞ്ഞോര്‍ പദവിയും 2011ല്‍ പ്രിലേറ്റ് ഓഫ് ഓണര്‍ പദവിയും ലഭിച്ചു.

ഈജിപ്തിലെ വത്തിക്കാന്‍ നയതന്ത്ര കാര്യാലയത്തില്‍ പ്രഥമ കൗണ്‍സിലറായി സേവനം ചെയ്തു വരികയായിരുന്നു.

You must be logged in to post a comment Login