മോണ്‍. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍ പുതിയ സിഞ്ചെല്ലൂസ്‌

മോണ്‍. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍ പുതിയ സിഞ്ചെല്ലൂസ്‌

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ പുതിയ സിഞ്ചെല്ലൂസ്‌
സിഞ്ചിലൂസ് (പ്രൊ വികാരി ജനറല്‍) ആയി മോണ്‍. സെബാസ്റ്റ്യന്‍
വടക്കുംപാടനെ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിയമിച്ചു.

എറണാകുളം അങ്കമാലി രൂപതയിലെ മുതിര്‍ന്ന വൈദികനാണ് സെബാസ്റ്റ്യന്‍ വടക്കുംപാടന്‍. അതിരൂപതയുടെ വിവിധ മേഖലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ബൈബിള്‍ പരിഭാഷ, ഡല്‍ഹി സീറോ മലബാര്‍ സഭാ സേവനം, കലൂര്‍ പാസ്റ്ററല്‍ സെന്റര്‍ മുതലായ നിരവധി പദ്ധതികളുടെ തുടക്കക്കാരനാണ് ഇദ്ദേഹം.

2012 മുതല്‍ ഫരീദാബാദില്‍ ആദ്യ വികാരി ജനറാളായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു.
അങ്കമാലിയിലെ എല്‍ എഫ് ഹോസ്പിറ്റല്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

You must be logged in to post a comment Login