മോദിക്ക് പിന്നാലെ മമതയും

മോദിക്ക് പിന്നാലെ മമതയും

കൊല്‍ക്കൊത്ത: മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിയും വത്തിക്കാനിലെത്തും. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങില്‍പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു.

2016 സെപ്തംബര്‍ നാലിനാണ് മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്. സിസ്റ്റര്‍ പ്രേമയുടെ ക്ഷണപ്രകാരമാണ് മമത ചടങ്ങുകളില്‍ പങ്കെടുക്കുന്നത്. ട്വിറ്ററിലൂടെയാണ് മമതഇക്കാര്യം അറിയിച്ചത്.

മിഷനറീസ് ഓഫ് ചാരിറ്റിയുമായി ആത്മബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് മമത ബാനര്‍ജി. ആര്‍ച്ച് ബിഷപ് ഡിസൂസയും മമതയ്ക്കും സിസ്റ്റര്‍ പ്രേമയ്ക്കും ഒപ്പമുണ്ടാകും.

You must be logged in to post a comment Login