മ്യാന്‍മാറിന് ക്രിസ്ത്യന്‍ വൈസ് പ്രസിഡന്റ്?

മ്യാന്‍മാറിന് ക്രിസ്ത്യന്‍ വൈസ് പ്രസിഡന്റ്?

ബുദ്ധമത ഭൂരിപക്ഷമുള്ള മ്യാന്മാറില്‍ ഒരു ക്രിസ്ത്യന്‍ വൈസ് പ്രസിഡന്റിനെ ലഭിക്കുമോ എന്ന് ഉറ്റു നോക്കുകയാണ് ക്രൈസ്തവ ലോകം. വൈസ് പ്രസിഡന്റ് സ്ഥാനത്തേത്ത് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്ന ഹെന്റി വാന്‍ തിയോവിലാണ് ഏവരുടെയും പ്രതീക്ഷ. 57 കാരനായ തിയോ മുന്‍ സൈനികനും നിയമബിരുദധാരിയുമാണ്. മ്യാന്‍മാറിന് രണ്ടു വൈസ് പ്രസിഡന്റുമാരാണുള്ളത്.

‘അപ്രതീക്ഷിതമാണെങ്കിലും ന്യൂനപക്ഷ വംശത്തില്‍ നിന്നുള്ള ഒരാള്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതില്‍ ഞങ്ങള്‍ക്ക് വലിയ സന്തോഷമുണ്ട്’ കത്തോലിക്കനും പാര്‍ലമെന്റ് അപ്പര്‍ ഹൗസ് അംഗവുമായ ഷായ് റേ ഷി മൗങ് പറഞ്ഞു.

You must be logged in to post a comment Login