മ്യാന്‍മാറില്‍ സഹായഹസ്തവുമായി കത്തോലിക്കാ സഭ

മ്യാന്‍മാറില്‍ സഹായഹസ്തവുമായി കത്തോലിക്കാ സഭ

കൊടുങ്കാറ്റ് നാശം വിതച്ച മ്യാന്മാറിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കത്തോലിക്കാ സഭ സഹായവുമായി എത്തുന്നു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന കച്ചിന്‍ പ്രദേശത്താണ് കഴിഞ്ഞ ദിവസം കാറ്റ് നാശം വിതച്ചത്.

വായ് മോയിലുള്ള മൂന്നു് ക്യാമ്പുകളില്‍ കത്തോലിക്കാ സന്നദ്ധ സംഘങ്ങള്‍ ടാര്‍പോളിനുകള്‍ വിതരണം ചെയ്തു. സഭാംഗങ്ങള്‍ക്കൊപ്പം ബാപ്റ്റിസ്റ്റ് സഭാംഗങ്ങളും സഹായത്തിനായി മുന്നിട്ടിറങ്ങിയിട്ടുണ്ട്. 134 ടര്‍പാളിനുകള്‍ വിതരണം ചെയ്തു കഴിഞ്ഞുവെന്ന് ബാപ്റ്റിസ്റ്റ് സഭാംഗമായ ഖാ ലി പറഞ്ഞു. ഈ പ്രദേശങ്ങളില്‍ മഴ തോരാതെ പെയ്യുകയാണ്.

2011 ല്‍ സംഘര്‍ഷാവസ്ഥ ആരംഭിച്ചതു മുതല്‍ 9000 ത്തോളം പേര്‍, (ഭൂരിഭാഗവും ക്രൈസ്തവര്‍) ചൈനീസ് അതിര്‍ത്തിയിലുള്ള ആറു ക്യാമ്പുകളിലായി താമസിക്കുകയാണ്. ഈ അഭയാര്‍ത്ഥികളാണ് ഇപ്പോള്‍ പ്രകൃതിക്ഷോഭം നേരിടുന്നത്.

 

ഫ്രേസര്‍

You must be logged in to post a comment Login