മൗണ്ട് സെന്റ് തോമസില്‍ സുറിയാനി ഭാഷാ പഠന ശിബിരം

മൗണ്ട്  സെന്റ് തോമസില്‍ സുറിയാനി ഭാഷാ പഠന ശിബിരം

കൊച്ചി: സീറോ-മലബാര്‍ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ (എല്‍.അര്‍.സി.) നേതൃത്വത്തില്‍ മാര്‍ വാലാഹ് സിറിയക് അക്കാദമി കാക്കനാട് മൗണ്ട് സെന്റെ് തോമസില്‍ സുറിയാനി ഭാഷാ പഠന ശിബിരം നടത്തും.

ഒക്‌ടോബര്‍ എട്ടിനു രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന പഠനശിബിരം പന്ത്രണ്ടാം തിയതി വൈകുന്നേരം നാലിന് സമാപിക്കും. എല്‍. ആര്‍. സി. ചെയര്‍മാന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സുറിയാനി പഠനശിബിരം ഉദ്ഘാടനം ചെയ്യും. സുറിയാനി ഭാഷാ പഠനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.

വൈദികര്‍, സമര്‍പ്പിതര്‍, ബ്രദേഴ്‌സ്‌, അല്മായര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് സുറിയാനി പഠനശിബിരത്തില്‍ പങ്കെടുക്കാം. സുറിയാനി ഭാഷയുടെ അക്ഷരമാല, സുറിയാനി പുസ്തകങ്ങള്‍ വായിക്കാനും സുറിയാനിഗീതങ്ങള്‍ ആലപിക്കുവാനുമുള്ള പരിശീലനം എന്നിവ ലക്ഷ്യംവെച്ചുള്ളതാണ് പഠനശിബിരമെന്നു മാര്‍ വാലാഹ് സിറിയക് അക്കാദമി ഡയറക്ടര്‍ റവ. ഫാ. ഡോ. പീറ്റര്‍ കണ്ണമ്പുഴ അറിയിച്ചു.

യേശു ശിഷ്യനായ മാര്‍ തോമാശ്ലീഹായിലൂടെ പൈതൃകമായി ലഭിച്ച സുറിയാനി ഭാഷ മാര്‍ തോമാ ക്രൈസ്തവരുടെ ആരാധനാ ഭാഷ കൂടിയാണ്. പൗരാണിക ഭാഷയായ സുറിയാനി നാലാം നൂറ്റാണ്ട് മുതല്‍ കേരളത്തിന്റെ സംസ്‌കാരത്തിലും ഭാഷയിലും അതീവ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

പ്ശീത്താ ബൈബിള്‍, തോമായുടെ നടപടി, എന്നിങ്ങനെ നിരവധി പ്രാചീന ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുള്ളത് സുറിയാനിയിലാണ്.

വിശദവിവരങ്ങള്‍ക്ക് :റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍, മൗണ്ട് സെന്റെ് തോമസ്‌ കാക്കനാട്, കൊച്ചി 682030 എന്ന വിലാസത്തിലോ, lrcsyromalabar@gmail.com , എന്ന ഇ – മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക. ഫോ: 04842425727, 9446578800, 9497324768

You must be logged in to post a comment Login