മൗറീന്യോ ഇനി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശബ്ദത്തില്‍ സംസാരിക്കും

മൗറീന്യോ ഇനി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശബ്ദത്തില്‍ സംസാരിക്കും

ലണ്ടന്‍: അതെ, മൗറീന്യോ ഇനി ഫ്രാന്‍സിസ് പാപ്പയുടെ ശബ്ദത്തില്‍ സംസാരിക്കും. പക്ഷേ ആരാണീ മൗറീന്യോ, അദ്ദേഹം എന്തിന് വേണ്ടിയാണ് പാപ്പയുടെ ശബ്ദത്തില്‍ സംസാരിക്കുന്നത് ?
പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ പരിശീലകനാണ് ഹൊസെ മൗറീന്യോ. ആനിമേഷന്‍ സിനിമയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കുവേണ്ടി ശബ്ദം നല്കുന്നത് ഇദ്ദേഹമാണ്.
2017ല്‍ റിലീസ് ചെയ്യുന്ന ആനിമേഷന്‍ സിനിമയിലെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കഥാപാത്രത്തിനാണ് മൗറീന്യോ ശബ്ദം നല്കുന്നത്. പോര്‍ച്ചുഗീസ്, ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയന്‍ ഭാഷകളില്‍ മൗറീന്യോ സിനിമയില്‍ മാര്‍പാപ്പയ്ക്കായി ശബ്ദം നല്കും.
പോര്‍ച്ചുഗീസ് പ്രൊഡക്ഷന്‍ കമ്പനിയാണ് ആനിമേഷന്‍ സിനിമ ഒരുക്കുന്നത്.

You must be logged in to post a comment Login