‘യങ്ങ് മിശിഹാ’ മാര്‍ച്ചില്‍ തിയേറ്ററുകളില്‍

അമേരിക്ക: ക്രിസ്തുവിന്റെ ബാല്യകാലം പ്രമേയമാക്കി ചിത്രീകരിച്ച ഏറ്റവും പുതിയ ചിത്രം ‘യങ്ങ് മിശിഹാ’ മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തും. ‘ക്രൈസ്റ്റ് ദ ലോര്‍ഡ്: ഔട്ട് ഓഫ് ഈജിപ്ത്’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സൈറസ് നോവ്രാസ് ആണ് സംവിധായകന്‍.

ക്രിസ്തുവിന്റെ ജീവിതം പ്രമേയമാക്കി പല സിനിമകളും ഉണ്ടായിട്ടുണ്ടെങ്കിലും യേശുവിന്റെ ബാല്യകാലം ചിത്രീകരിച്ചിട്ടുള്ള സിനിമകള്‍ കുറവാണ്. ബൈബിളില്‍ നിന്നും യേശുവിന്റെ ബാല്യകാലത്തെക്കുറിച്ച് ചുരുങ്ങിയ വിവരണങ്ങള്‍ മാത്രമേ ലഭ്യമാകുന്നുള്ളൂ. ഈ പ്രത്യേകത തന്നെയാണ് ‘യങ്ങ് മിശിഹാ’ യെ വ്യത്യസ്തമാക്കുന്നതും.

ബാലനായ യേശുവിന്റെ നസ്രത്തിലെ ജീവിതം എങ്ങനെയായിരുന്നുവെന്നും അവന്‍ ദൈവത്തിന്റെയും മനുഷ്യരുടേയും പ്രീതിയില്‍ വളര്‍ന്നുവന്നത് എപ്രകാരമാണെന്നും ചിത്രത്തില്‍ പ്രതിപാദിക്കുന്നു. ആഡം ഗ്രീവ്‌സ് നീല്‍ ആണ് ബാലനായ ഈശോയുടെ വേഷത്തില്‍ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.

ക്രിസ്തുവിന്റെ ജീവിതത്തോട് ഏറെ സത്യസന്ധത പുലര്‍ത്തിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നതെന്നും വലിയൊരുത്തരവാദിത്വമായിരുന്നു ഇതെന്നും സംവിധായകന്‍ സൈറസ് നോവ്രാസ്‌റ്റേ പറഞ്ഞു. റോം, ഇറ്റലി എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടന്നത്.

You must be logged in to post a comment Login