യഥാര്‍ത്ഥ സമാധാനം അന്വേഷിക്കുക: മാര്‍പാപ്പ

യഥാര്‍ത്ഥ സമാധാനം അന്വേഷിക്കുക:  മാര്‍പാപ്പ

downloadവത്തിക്കാന്‍: തന്റെ ദൈവവിളിയിലെ ഏററവും വലിയ വെല്ലുവിളി യഥാര്‍ത്ഥ സമാധാനം അന്വേഷിക്കുക എന്നതാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. യഥാര്‍ത്ഥ സമാധാനവും സാത്താന്‍ നല്കുന്ന സമാധാനവും തമ്മില്‍ വേര്‍തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. യുക്കരിസ്റ്റിക് യൂത്ത് മൂവ്‌മെന്റില്‍ പങ്കെടുക്കാനെത്തിയ യുവജനങ്ങളോടായി സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. കര്‍ത്താവില്‍ സമാധാനം കണ്ടെത്തുക. യഥാര്‍ത്ഥ സമാധാനം നല്കാന്‍ യേശുവിന് മാത്രമേ കഴിയൂ. തെറ്റായ സമാധാനം നല്കാന്‍ സാത്താനും കഴിയും.അത് പക്ഷേ സമാധാനത്തിന്റെ ഏതെങ്കിലും വകഭേദം മാത്രമേ ആകുന്നുള്ളൂ. അതുകൊണ്ട് ദൈവത്തില്‍ നിന്നുള്ള സമാധാനവും അല്ലാത്ത സമാധാനവും തമ്മില്‍ വേര്‍തിരിച്ചറിയണം. യഥാര്‍ത്ഥ സമാധാനത്തിന്റെ അടയാളം ആനന്ദമാണ്.

ലോകത്തെ സംബന്ധിച്ച് ഇന്ന് നിലവിലുള്ള സംഘര്‍ഷം എന്നത് ഒരു സംസ്‌കാരം മറ്റൊരു സംസ്‌കാരത്തോട് സഹിഷ്ണുത പുലര്‍ത്താത്തതാണ്. ഒരു രാജ്യത്ത് തന്നെ വിവിധ സംസ്‌കാരങ്ങള്‍ നിലനില്ക്കുമ്പോള്‍ അവിടെ സംഘര്‍ഷ,സാധ്യതയുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു. പതിവുപോലെ വല്യപ്പച്ചന്മാരെയും വല്യമ്മച്ചിമാരെയും പരിഗണിക്കേണ്ട കാര്യവും മാര്‍പാപ്പ യുവജനങ്ങളെ ഓര്‍മ്മിപ്പിച്ചു. ഓരോ തവണയും അവരെ കണ്ടുമുട്ടുമ്പോള്‍ അവര്‍ നിങ്ങള്‍ക്ക് ഒരു അത്ഭുതം നല്കും. അവര്‍ വളരെ ക്ഷമയുള്ളവരാണ്. എങ്ങനെയാണ് ശ്രവിക്കേണ്ടതെന്ന് അവര്‍ക്കറിയാം. അവരെ ഒരിക്കലും വിസ്മരിക്കരുത്.. മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login