യഹൂദര്‍ക്ക് തണലായ യുക്ക്‌റെനിയന്‍ ആര്‍ച്ച്ബിഷപ്പിന്റെ വീരോചിത പുണ്യങ്ങള്‍ക്ക് പാപ്പായുടെ അംഗീകാരം  

യഹൂദര്‍ക്ക് തണലായ യുക്ക്‌റെനിയന്‍ ആര്‍ച്ച്ബിഷപ്പിന്റെ വീരോചിത പുണ്യങ്ങള്‍ക്ക് പാപ്പായുടെ അംഗീകാരം  

Venerable_Andrey_Sheptytsky_1_900x600യുക്ക്‌റെനിയന്‍ ഗ്രീക്ക് കത്തോലിക്കാ ആര്‍ച്ച്ബിഷപ്പ് ആന്‍ഡ്രേ ഷെപ്റ്റിറ്റ്‌സ്‌ക്കിയുടെ വീരോചിത നന്മകള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ചു. വത്തിക്കാന്‍ മാധ്യമ വൃത്തങ്ങള്‍ പുറത്തിറക്കിയ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഫ്രാന്‍സിസ് പാപ്പ വിശുദ്ധരാക്കുന്നതിനു വേണ്ടിയുള്ള സഭയുടെ അദ്ധ്യക്ഷനായ കര്‍ദ്ദിനാള്‍ ഏയ്ഞ്ചലോ അമാറ്റോയെ സന്ദര്‍ശിച്ചതിനു ശേഷമാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഇറ്റലി, സ്‌പെയ്ന്‍, മെക്‌സിക്കോ, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുമുള്ള പല ആത്മായരുടെയും മതബോധമുള്ള പല സ്ത്രീ പുരുഷന്‍മാരുടെയും നന്മകള്‍ പാപ്പ അംഗീകരിച്ചിട്ടുണ്ട്.

 

20 ാം നൂറ്റാണ്ടില്‍ യുക്ക്‌റെനിയന്‍ സഭാ ചരിത്രത്തില്‍ അറിയപ്പെടുന്ന വ്യക്തിയാണ് ആന്‍ഡ്രേ ഷെപ്റ്റിറ്റ്‌സക്കി. 1901ല്‍ ലിവിവ്‌ലെ മെട്രോപോളിറ്റനായി നിയമിതനായ ഇദ്ദേഹത്തെ 1914ല്‍ പൊട്ടിപ്പുറപ്പെട്ട ഒന്നാം ലോക മഹായുദ്ധത്തില്‍ റഷ്യക്കാര്‍ അറസ്റ്റു ചെയ്തു. റഷ്യയിലും യുക്ക്‌റെയ്‌നിലും കൂറേ നാള്‍ തടവില്‍ കഴിഞ്ഞതിനു ശേഷം ഇദ്ദേഹത്തെ മോചിപ്പിച്ചു.

 

യുക്ക്‌റെനിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭാദ്ധ്യക്ഷനായ ഇദ്ദേഹം യുക്ക്‌റെനിലെ ജൂത സമൂദായത്തെ പിന്‍താങ്ങിയിരുന്ന വ്യക്തിയായിരുന്നു. ഇതിനായി അദ്ദേഹം ഹീബ്രു ഭാഷ ഹൃദ്യസ്ഥമാക്കുക പോലും ചെയ്തു. നാസി ഭരണത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ വിരോദം ഇടയലേഖനങ്ങളിലൂടെ വെളിപ്പെട്ടിരുന്നു. ഗ്രീക്ക് കത്തോലിക്ക മൊണാസ്ട്രികളിലും അദ്ദേഹത്തിന്റെ സ്വന്തം ഭവനത്തിലും അനേകരം ജൂതന്‍മാര്‍ക്ക് അഭയം നല്‍കിയിട്ടുണ്ട്.1944ല്‍ മരണമടഞ്ഞ ഇദ്ദേഹത്തെ വിശുദ്ധനാക്കുന്ന ചടങ്ങുകള്‍ ആരംഭിച്ചത് 1958ല്‍ ആണ്.

You must be logged in to post a comment Login