യുഎന്‍ വത്തിക്കാന്റെ ശത്രുവല്ല: ബിഷപ്പ് സാന്‍ഷെസ്

യുഎന്‍ വത്തിക്കാന്റെ ശത്രുവല്ല: ബിഷപ്പ് സാന്‍ഷെസ്

maxresdefaultസഭയുടെ വിശ്വാസത്തിന് കോട്ടം സംഭവിക്കാത്ത രീതിയില്‍ യുഎന്നിന്റെ എല്ലാ പ്രവര്‍ത്തനങ്ങളുമായും സഹകരിച്ചു പോകുമെന്ന് പോന്തിഫിക്കല്‍ അക്കാദമി ഓഫ് സയന്‍സസിന്റെ ചാന്‍സലര്‍ ബിഷപ്പ് മാര്‍സലോ സാന്‍ഷെസ് സൊറോന്‍ഡോ പറഞ്ഞു.

യുണൈറ്റണ്ട് നാഷന്‍സ് വത്തിക്കാന്റെ ശത്രുവല്ല. ഏതു രാഷ്ട്രീയ ചായ്‌വുള്ള അന്താരാഷ്ട്ര കമ്പനികളുമായി വത്തിക്കാന്‍ ഒത്തുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂലൈ 15ന് നടന്ന കോണ്‍ഫറന്‍സില്‍ വച്ചാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയത്.
ജൂലൈ 22ന് യുണൈറ്റണ്ട് നാഷന്‍സിന്റെ നേതൃത്വത്തില്‍ നടക്കാനിരിക്കുന്ന സുസ്ഥിര വികസന സൊലൂഷന്‍സ് നെറ്റ്‌വര്‍ക്ക് എന്ന ചര്‍ച്ചായോഗം വത്തിക്കാന്‍ അക്കാദമിയാണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്.
അടിമത്വത്തത്തിനെതിരെ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള 60 മേയര്‍മാരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു ദിവസം നീണ്ടു നില്‍ക്കുന്ന ചര്‍ച്ച സ്‌പോണ്‍സര്‍ ചെയ്യുന്നതും അക്കാദമിയാണ്.
യുണൈറ്റണ്ട് നാഷന്‍സിന്റെ പ്രധാനപ്പെട്ട നേതാക്കളുമായി ഒത്ത് പോന്തിഫിക്കല്‍ അക്കാദമി ഒരുക്കുന്ന രണ്ടാമത്തെ മീറ്റിംങ്ങാണിത്.
സഭയുടെ പഠനങ്ങള്‍ക്ക് എതിരായി ജനനനിരക്ക് കുറയ്ക്കുന്നതിനായി പരിശ്രമിക്കുന്ന സംഘടനയോട് വത്തിക്കാന്‍ കൂട്ടുചേരുന്നതിനെ ചിലര്‍ എതിര്‍ക്കുന്നുണ്ട്. എന്നാല്‍ പൊതു താത്പര്യങ്ങള്‍ മുന്നില്‍ കണ്ടാണ് സഭ പ്രവര്‍ത്തിക്കുന്നത് എന്ന് ബിഷപ്പ് സാന്‍ഷെസ് പറഞ്ഞു.

You must be logged in to post a comment Login