യുഎസിന് ആത്മീയ ഉണർവേകാൻ പെസഹാധ്യാനം

ഫിലാഡൽഫിയ: അനേകായിരങ്ങളെ പുത്തൻ ആത്മീയാനുഭവത്തിലേക്ക് നയിക്കുന്ന ക്വീൻമേരി മിനിസ്ട്രിയുടെ നേതൃത്വത്തിൽ യുഎസിലെ ഏഴ് നഗരങ്ങളെ കേന്ദ്രീകരിച്ച് പെസഹാധ്യാനം ക്രമീകരിക്കപ്പെടുന്നു. ക്രിസ്തുവിന്റെ പീഡാസഹനത്തെക്കുറിച്ചു ധ്യാനിക്കുന്ന വലിയനോയമ്പിന്റെ അവസരത്തിൽ ദൈവരാജ്യത്തെക്കുറിച്ചും ദൈവത്തിന്റെ കരുണയെക്കുറിച്ചും കരുണയുടെ വർഷത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും വിശ്വാസികളെ ബോധവാൻമാരാക്കാനും ദൈവവചനത്താൽ പ്രബുദ്ധരാകാനും വിശ്വാസത്തിൽ ആഴപ്പെടുവാനും ആത്മപരിവർത്തനം നടത്തുവാനും വിശ്വാസികളെ സഹായിക്കുകയാണ് ധ്യാനത്തിന്റെ ലക്ഷ്യം.

ഫെബ്രുവരി 4 ന് ആരംഭിക്കുന്ന ധ്യാനം മാർച്ച് 27-ാം തീയതിയാണ് സമാപിക്കുക. പ്രശസ്ത വചനപ്രഘോഷകരായ റവ.ഫാ.ഷാജി തുമ്പേച്ചിറയിൽ, ബ്രദർ ജയിംസ്‌കുട്ടി ചമ്പക്കുളം, ബ്രദർ പിഡി ഡൊമിനിക്, ബ്രദർ ശാന്തിമോൻ ജേക്കബ്ബ്, എന്നിവരാണ് ധ്യാനത്തിന് നേതൃത്വം നൽകുന്നത്. ഗാനശുശ്രൂഷകൾക്ക് ബ്രദർ മാർട്ടിൻ മഞ്ഞപ്പാറയും നേതൃത്വം നൽകും.

സമയക്രമം:

ഫെബ്രുവരി 4-7- സെന്റ് മേരീസ് ക്‌നാനായ സീറോ മലബാർ കാത്തലിക് ചർച്ച്, ഹൂസ്റ്റൺ
ഫെബ്രുവരി 12-13- സെന്റ് മേരീസ് സീറോ മലബാർ കാത്തലിക് ചർച്ച്, ഒർലാൻഡോ, ഫ്‌ളോറിഡ
ഫെബ്രുവരി 19-21- സേക്രട്ട് ഹാർട്ട് ക്‌നാനായ സീറോ മലബാർ കാത്തലിക് ചർച്ച്, റ്റാംബ
ഫെബ്രുവരി 26-28- സെന്റ് മേരീസ് സീറോ മലബാർ കാത്തലിക് ചർച്ച്, റോക്ക്‌ലാൻഡ്, ന്യൂയോർക്ക്
മാർച്ച് 4-6- സേക്രട്ട് ഹാർട്ട് ക്‌നാനായ സീറോ മലബാർ കാത്തലിക് ചർച്ച് ചിക്കാഗോ
മാർച്ച് 10-13- സെന്റ് മേരീസ് ക്‌നാനായ സീറോ മലബാർ കാത്തലിക് ചർച്ച് ചിക്കാഗോ
മാർച്ച് 18-20- സെന്റ് അൽഫോൻസാ സീറോ മലബാർ കാത്തലിക് ചർച്ച്, ഓസ്റ്റിൻ, ടെക്‌സാസ്

You must be logged in to post a comment Login