യുഎസില്‍ ദൈവവിളി വര്‍ധിക്കുന്നു

യുഎസില്‍ ദൈവവിളി വര്‍ധിക്കുന്നു

download (2)സഭയ്ക്കു വേണ്ടി സേവനം ചെയ്യുന്നതിനായി ജീവിതം മാറ്റി വയ്ക്കുന്നവരാണ് വൈദികര്‍. യുഎസിലെ കണക്കുകള്‍ പ്രകാരം ദൈവിളി മുന്‍ വര്‍ഷങ്ങളെക്കാള്‍ ഇത്തവണ കൂടുതലാണ്. ഇടവക വികാരികളുടെ പ്രചോദനമാണ് ഇതിന്റെ പിന്നിലെ ഏറ്റവും വലിയ കാരണമെന്ന് അമേരിക്കയില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായി.
സെന്റര്‍ ഫോര്‍ അപ്ലൈയ്ഡ് റിസേര്‍ച്ച് നടത്തിയ സര്‍വ്വേ പ്രകാരം ഈവര്‍ഷം 595 അമേരിക്കന്‍ വൈദിക വിദ്യാര്‍ത്ഥികളാണ് പൗരോഹിത്യം സ്വീകരിക്കാനൊരുങ്ങുന്നത്. 2014 നെ അപേക്ഷിച്ച് 25 ശതമാനമുള്ള വളര്‍ച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.
ചെറുപ്രായത്തിലുള്ള സെമിനാരി വിദ്യാര്‍ത്ഥികള്‍ ആത്മീയമായ ജീവിതത്തിലും മാനുഷിക നന്മയിലും കഠിന പ്രയത്‌നത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ്. ഇപ്പോഴത്തെ വൈദിക വിദ്യാര്‍ത്ഥികളുടെ ഗുണവും മെച്ചപ്പെട്ടതാണ്, ഫാ. പീറ്റര്‍ അര്‍മീനിയോ പറഞ്ഞു.
കുട്ടികള്‍ വിദ്യാഭ്യാസത്തെ അപേക്ഷിച്ച് ദൈവവിളിക്കാണ് പ്രാധാന്യം നല്‍കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login