യുഎസ് അന്താരാഷ്ട്ര റിലീജിയസ് കമ്മീഷന്‍ സാരഥിയായി ജെസ്യൂട്ട് വൈദികന്‍

യുഎസ് അന്താരാഷ്ട്ര റിലീജിയസ് കമ്മീഷന്‍ സാരഥിയായി ജെസ്യൂട്ട് വൈദികന്‍

വാഷിംങ്ടണ്‍: യുഎസ് അന്താരാഷ്ട്ര റിലീജിയസ് കമ്മീഷന്റെ ചരിത്രത്തില്‍ ആദ്യമായി കത്തോലിക്കാ വൈദികന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിയുക്തനായി.

ജെസ്യൂട്ട് വൈദികനായ ഫാ. തോമസ്സ് റീസെയാണ് നിയുക്ത ചെയര്‍മാന്‍. ഫാ. തോമസ്സ് റീസെയെ കമ്മീഷണന്‍ അംഗമായി 2014ല്‍ ബറാക് ഒബാമ നിയോഗിച്ചിരുന്നു. പിന്നീട് 2016ല്‍ വീണ്ടും അതേ സ്ഥാനത്ത് തന്നെ തുടരാന്‍ അമേരിക്കന്‍ പ്രസിഡന്റ് ആവശ്യപ്പെടുകയുണ്ടായി.

നിയുക്ത ചെയര്‍മാന് ലോകത്തെ നടക്കുന്ന മതപരമായ ലംഘനങ്ങളെക്കുറിച്ച് അവലോകനം നടത്തുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യേണ്ടതായുണ്ട്. കൂടാതെ പോളിസി നിര്‍ദ്ദേശങ്ങള്‍ സ്റ്റേറ്റ് സെക്രട്ടറിയിക്കും കോണ്‍ഗ്രസ്സിനും പ്രസിഡന്റിനും അയച്ചു കൊടുക്കുകയും വേണം.

You must be logged in to post a comment Login