യുകെയിലെ കത്തോലിക്കാ വിശ്വാസി സമൂഹം ഉത്സവഛായയില്‍ മാര്‍ സ്രാമ്പിക്കലിന്റെ സ്ഥാനാരോഹണം കെങ്കേമമാക്കാന്‍ വിവിധ കമ്മറ്റികള്‍

യുകെയിലെ കത്തോലിക്കാ വിശ്വാസി സമൂഹം ഉത്സവഛായയില്‍ മാര്‍ സ്രാമ്പിക്കലിന്റെ സ്ഥാനാരോഹണം കെങ്കേമമാക്കാന്‍ വിവിധ കമ്മറ്റികള്‍

ലണ്ടന്‍: ഇംഗ്ലണ്ടിലെ പ്രിസ്റ്റണില്‍ പുതുതായി നിലവില്‍ വരുന്ന സീറോ മലബാര്‍ രൂപതയുടെ സ്ഥാപനവും പുതിയ മെത്രാനായി നിയമിതനായ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേകവും ചരിത്രസംഭവമാക്കി മാറ്റാനുള്ള തീരുമാനത്തിലും തയ്യാറെടുപ്പിലുമാണ് ഇവിടെയുള്ള കത്തോലിക്കാ വിശ്വാസികളുടെ സമൂഹം. ബ്രിട്ടനിലെ വിവിധ സീറോ മലബാര്‍ ചാപ്ലെയിനുകളില്‍ നിന്നുള്ള അല്‍മായ പ്രതിനിധികളുടെയും നാഷനല്‍ കൗണ്‍സില്‍ അംഗങ്ങളുടെയും വൈദികരുടെയും യോഗം ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം സമ്മേളിച്ചു.

സഭ കോ ഓര്‍ഡിനേറ്ററും ചടങ്ങുകളുടെ ജനറല്‍ കണ്‍വീനറുമായ റവ. ഡോ തോമസ് പാറയടയിലിന്റെ അധ്യക്ഷതയില്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലിലാണ് യോഗം ചേര്‍ന്നത്. വൈദികരും അല്മായരും അടങ്ങുന്ന പതിനഞ്ച് കമ്മറ്റികള്‍ക്ക് യോഗം രൂപം നല്കി.

ഒക്ടോബര്‍ ഒമ്പതിനാണ് ചടങ്ങുകള്‍ നടക്കുന്നത്. തിരുക്കര്‍മ്മങ്ങളുടെ സമയം തീരുമാനിച്ചിട്ടില്ല. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികനായിരിക്കും. കേരളത്തില്‍ നിന്നുള്ള വിവിധ രൂപതകളിലെ മെത്രാന്മാരും വൈദിക പ്രതിനിധികളും ചടങ്ങില്‍ സംബന്ധിക്കും.

നിയുക്ത മെത്രാന്‍ മാര്‍ ജോസഫ്സ്രാമ്പിക്കല്‍ സെപ്തംബര്‍ 18 ന് യുകെയിലെത്തും. മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ അദ്ദേഹത്തിന് സ്വീകരണം നല്കും.

You must be logged in to post a comment Login