യുകെയില്‍ പള്ളി മണിയടികാരുടെ എണ്ണത്തില്‍ ആശങ്ക

യുകെയില്‍ പള്ളി മണിയടികാരുടെ എണ്ണത്തില്‍ ആശങ്ക

ലണ്ടന്‍: നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളി മണിയടിക്കല്‍ യുകെയില്‍ ആശങ്കയിലാണെന്ന് പുതിയ സര്‍വ്വെ റിപ്പോര്‍ട്ടുകള്‍. ബിബിസിയുടെ പ്രാദേശിക റേഡിയോ നടത്തിയ സര്‍വ്വെ പ്രകാരം പള്ളിമണിയടിക്കുവാന്‍ സന്നദ്ധരായി മുമ്പോട്ടു വരുന്നയാളുകളുടെ എണ്ണം ഇന്ന് കുറഞ്ഞു വരുന്നു.

ദ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ച് ബെല്‍ റിങ്ങേഴ്‌സിന്റെ വാര്‍ഷിക കോണ്‍ഫറന്‍സില്‍ സംബന്ധിക്കുവാനെത്തിയവരില്‍ നടത്തിയ സര്‍വ്വെ പ്രകാരം കഴിഞ്ഞ പത്ത് വര്‍ഷമായി ഈ മേഖലയിലേക്ക് പുതിയ ആളുകളെ ആകര്‍ഷിക്കുവാന്‍ ബുദ്ധിമുട്ട് നേരിടുന്നതായി അവര്‍ പറഞ്ഞു.

യുകെയില്‍ 40,000 പള്ളിമണിയടിക്കാര്‍ ഉണ്ടെങ്കിലും, വാര്‍ഷിക കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ 180 അംഗങ്ങളില്‍ നടത്തിയ സര്‍വ്വെയില്‍ ദേവാലയത്തില്‍ വരുന്നവരുടെ എണ്ണത്തിലുള്ള കുറവ് പുതിയ ആളുകളെ തിരഞ്ഞെടുക്കുന്നതിനെ ബാധിച്ചിട്ടുള്ളതായി അവര്‍ പറഞ്ഞു.

You must be logged in to post a comment Login