യുക്ക്‌റേനിലെ സംഘര്‍ഷം ആഗോള തലത്തില്‍ പ്രത്യാഘാതം സൃഷ്ടിക്കുന്നതെന്ന് ആര്‍ച്ച് ബിഷപ്പ് ഷെവ്ചക്ക്

യുക്ക്‌റേനിലെ സംഘര്‍ഷം ആഗോള തലത്തില്‍ പ്രത്യാഘാതം സൃഷ്ടിക്കുന്നതെന്ന് ആര്‍ച്ച് ബിഷപ്പ് ഷെവ്ചക്ക്

ukrainഅന്തര്‍ ദേശീയ സമൂഹത്തിന് തള്ളിക്കളയാനാവാത്ത വിധം ആഗോള പ്രത്യാഘാതമുണ്ടാക്കുന്ന വിധത്തില്‍ രാജ്യം മനുഷ്യത്വ പരമായ മഹാവിപത്തില്‍ കൂടിയാണ് കടന്നു പോകുന്നത് എന്ന് യുക്ക്‌റെയ്‌ന്റെ ഗ്രീക്ക് കത്തോലിക്കാ തലവന്‍ ആര്‍ച്ച് ബിഷപ്പ് സിവാറ്റോസ്ലാവ് പറഞ്ഞു.
യുക്ക്‌റെയ്‌ന് എതിരെയുള്ള അതിക്രമങ്ങള്‍ ലോകത്ത് സമാധാനം സ്ഥാപിക്കുവാനുള്ള ശ്രമങ്ങള്‍ക്ക് വന്‍ വെല്ലുവിളിയാണ്, അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ മുന്‍ പ്രസിഡന്റിനെ പുറത്താക്കി പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടു കൂടിയാണ് രാജ്യത്ത് സംഘര്‍ഷം ഉടലെടുത്തത്. മാര്‍ച്ചോടുകൂടി യുക്ക്‌റെയ്‌ന്റെ കിഴക്കന്‍ പ്രദേശമായ ക്രിമിയ, റഷ്യ പിടിച്ചെടുത്തു.
6,000 ലധികം ജനങ്ങളാണ് കിഴക്കന്‍ യുക്ക്‌റേനിലെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. സമാധാനത്തിനുള്ള ഉടമ്പടി ഫെബ്രുവരി 15ന് പുറപ്പെടുവിച്ചെങ്കിലും സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്.
യുക്ക്‌റേനിലെ സംഘര്‍ഷം ഒറ്റപ്പെട്ട സംഭവമല്ല. മറിച്ച് ആഗോളതലത്തില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന ഗൗരവമേറിയ കാര്യമാണ്, ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
അടുത്തയാഴ്ച ബവേറിയയില്‍ നടക്കുവാന്‍ പോകുന്ന G7 സമ്മേളനത്തിന്റെ പ്രതിനിധികളെ വിളിച്ച് പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തണമെന്ന് പറഞ്ഞു.
ഫ്രാന്‍സിസ് പാപ്പയുടെ നടപ്പില്‍ വരാന്‍ ഇടയുള്ള യുക്ക്‌റെയ്ന്‍ സന്ദര്‍ശനത്തെക്കുറിച്ചും സമാധാന സ്ഥാപനത്തിന് വത്തിക്കാന്റെ ഭാഗത്തു നിന്നുമുള്ള പ്രത്യേക താത്പര്യത്തെക്കുറിച്ചും കര്‍ദ്ദിനാള്‍ പറഞ്ഞു.
2016 ല്‍ കലഹം അവസാനിക്കുന്നതിനുള്ള സൂചന ഇരുഭാഗത്തു നിന്നും ഉണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് കര്‍ദ്ദിനാള്‍ തന്റെ ആശങ്ക പങ്കു വച്ചു. ‘സമാധാനത്തിനുള്ള ധാരണപ്പത്രം നിലവിലുണ്ടെങ്കിലും കൊല്ലപ്പെട്ടതോ മുറിവേറ്റതോ ആയ വാര്‍ത്ത എന്നും ഞങ്ങള്‍ക്കു ലഭിക്കുന്നുണ്ട്. കഴിഞ്ഞ കുറേ മാസങ്ങളിലായി നൂറുകണക്കിന് ആയുധങ്ങള്‍ യുക്ക്‌റേയ്ന്‍ അതിര്‍ത്തിയില്‍ റഷ്യന്‍ ഫെഡറേഷനില്‍ നിന്നും എത്തിച്ചേരുന്നു. യുക്ക്‌റേയ്ന്‍ സമൂഹത്തെ സംബന്ധിച്ച് ഭയാനകമായ കാര്യമാണിത്’ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

 

നീതു മെറിന്‍.

You must be logged in to post a comment Login