യുക്രൈനില്‍ സമാധാനം പുനസ്ഥാപിക്കാന്‍ മാര്‍പാപ്പ-പുടിന്‍ ചര്‍ച്ച

യുക്രൈനില്‍ സമാധാനം പുനസ്ഥാപിക്കാന്‍ മാര്‍പാപ്പ-പുടിന്‍ ചര്‍ച്ച

Putin-and_popeയുക്രൈനിലെ സംഘര്‍ഷത്തെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ചര്‍ച്ച നടത്തി. വത്തിക്കാനിലെ അപ്പസ്‌തോലികകാര്യാലയത്തില്‍ വെച്ചു നടത്തിയ കൂടിക്കാഴ്ച 50 മിനിറ്റ് നീണ്ടുനിന്നു. യുക്രൈനിലെയും സിറിയ, ഇറാഖ്, തുടങ്ങിയ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേയും പ്രശ്‌നങ്ങളെക്കുറിച്ച് ഇരുവരും ചര്‍ച്ചചെയ്‌തെന്ന് വത്തിക്കാനിലെ മാധ്യമവിഭാഗം സെക്രട്ടറി ഫാദര്‍ ഫ്രെഡറിക്കോ ലൊംബാര്‍ദി പറഞ്ഞു.

പരസ്പരമുള്ള സംഭാഷണങ്ങളിലൂടെ സമാധാനം പുനസ്ഥാപിക്കാനും ഈ മേഖലകളില്‍ മനുഷ്യാവകാശപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും മാര്‍പ്പ ആഹ്വാനം ചെയ്തു. ഇവിടങ്ങളിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ വളരെ ദയനീയമാണ്. ആഗോളസമൂഹം ഈ വിഷയത്തില്‍ ശക്തമായി ഇടപെടണംമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനു മുന്‍പ് 2013ല്‍ മാര്‍പാപ്പ പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു..

You must be logged in to post a comment Login