യുക്രൈയ്ന്‍ കൂട്ടദാരിദ്ര്യത്തിലും പലായനത്തിലും

 യുക്രൈയ്ന്‍ കൂട്ടദാരിദ്ര്യത്തിലും പലായനത്തിലും

refugees1യുക്രൈയ്ന്‍: രണ്ടാം ലോകമഹായുദ്ധകാലം മുതലുളള ഏറ്റവും വലിയ കൊടും ദാരിദ്ര്യത്തിലൂടെയും പലായനത്തിലൂടെയുമാണ് യുക്രൈയ്ന്‍ ജനത ഇപ്പോള്‍ കടന്നുപോകുന്നതെന്ന് ബിഷപ് സോബിലിയോ. രണ്ടാം ലോകമഹായുദ്ധകാലത്തല്ലാതെ ഇതുവരെയും ഇതുപോലൊരു കൂട്ടദാരിദ്ര്യം അനുഭവിക്കേണ്ടിവന്നിട്ടില്ല. ദാരിദ്ര്യത്തില്‍ നിന്ന് രക്ഷനേടാനായി  മില്യന്‍ കണക്കിന് ആളുകളാണ്  അഭയാര്‍ത്ഥികളായി മറ്റ് വന്‍കരകളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുന്നത്. ഗവണ്‍മെന്റിന് ഇവരുടെ കാര്യത്തില്‍ കാര്യമായിട്ടൊന്നും ചെയ്യാന്‍ കഴിയുന്നില്ല. കാരണം തങ്ങള്‍ ഏതു വശത്താണ് നില്ക്കുന്നതെന്ന് അവര്‍ക്ക് തന്നെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞിട്ടില്ല. കത്തോലിക്കാസമൂഹത്തിന്റെ മുമ്പിലേക്കാണ് ജനങ്ങള്‍ സഹായഹസ്തം നീട്ടുന്നത്. മരുന്ന്, ഭക്ഷണം, താമസം എന്നിവയാണ് ഇവരുടെ ആവശ്യങ്ങള്‍. വിധവകളും കുട്ടികളുമാണ് കൂടുതല്‍യ ശുദ്ധജലത്തിന്റെ ലഭ്യതക്കുറവാണ് ഏറ്റവും വലിയ പ്രശ്‌നം. കാരിത്താസ് സഹായഹസ്തവുമായി ഇവിടെയുണ്ട്. ബിഷപ് സോബിലിയോ അറിയിച്ചു. ജൂണില്‍ പ്രസിദ്ധീകരിച്ച യുഎന്റെ റിപ്പോര്‍ട്ട് പ്രകാരം 6400 ആളുകള്‍ കൊല്ലപ്പെടുകയും 16000 പേര്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലാവുകയും ചെയ്തിട്ടുണ്ട്. കാരിത്താസ് യുക്രൈയ്‌ന്റെ കണക്കനുസരിച്ച് ഏഴ് ലക്ഷം പേരാണ് രാജ്യംവിട്ടുപോയിരിക്കുന്നത്.

You must be logged in to post a comment Login