‘യുദ്ധം കൊണ്ട് ആരും ജയിക്കുന്നില്ല!’ ഫ്രാന്‍സിസ് പാപ്പാ

‘യുദ്ധം കൊണ്ട് ആരും ജയിക്കുന്നില്ല!’ ഫ്രാന്‍സിസ് പാപ്പാ

popഹിരോഷിമ, നാഗസാക്കി അണ്വായുധപ്രയോഗത്തിന്റെ എഴുപതാം വാര്‍ഷിക ദിനത്തില്‍ യുദ്ധങ്ങളോട് അരുതെന്ന് പറയാന്‍ ലോകരാജ്യങ്ങളോട് ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം. ശാസ്ത്രീയ പുരോഗതി എങ്ങനെ ദുരുപയോഗിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് നാം ഹിരോഷിമയിലും നാഗസാക്കിയിലും കണ്ടതെന്ന് പാപ്പാ പറഞ്ഞു. യുദ്ധം കൊണ്ട് ആരും ജയിക്കുന്നില്ല. മനുഷ്യരാശിയുടെ തോല്‍വിയാണ് എല്ലാ യുദ്ധങ്ങളും, പാപ്പാ പറഞ്ഞു.

അണ്വായുധ നിരായുധീകരണത്തിന് ലോകരാഷ്ട്രങ്ങളെ മാര്‍പാപ്പാ ക്ഷണിച്ചു. തിരുത്താനാവാത്ത ദുരന്തങ്ങളാണ് അണ്വായുധ പ്രയോഗം മൂലം ലോകത്ത് സംഭവിക്കുന്നത്. പാപ്പാ മുന്നറിയിപ്പു നല്‍കി.

1945 ആഗസ്റ്റ് 9നായിരുന്നു ലോകമനസ്സാക്ഷിയെ ഞെട്ടിച്ച അണുബോംബിംഗ് ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും നടന്നത്. 80,000 പേര്‍ ബോംബു വീണ നിമിഷത്തില്‍ തന്നെ ഹിരോഷിമയില്‍ മരണമടഞ്ഞു. ഒന്നേകാല്‍ ലക്ഷത്തിലേറെ പേര്‍ ബോംബിന്റെ ഫലമായി പിന്നീടും. നാഗസാക്കിയില്‍ 40000 പേര്‍ മരിച്ചു. ജീവന്‍ ശേഷിച്ചവരാകട്ടെ വര്‍ഷങ്ങളോളം റേഡിയേഷന്റെ തിക്തഫലത്തിനിരയായി ദുരിത ജീവിതം കഴിച്ചു. 1941 ലെ പേള്‍ ഹാര്‍ബര്‍ ആക്രമണത്തിനു് അമേരിക്ക നടത്തിയ പ്രത്യാക്രമമായിരുന്നു ഹിരോഷിമയിലും നാഗസാക്കിയിലും അരങ്ങേറിയത്. ഇതോടെ രണ്ടാം ലോകത്തിന് തിരശ്ശീല വീണു.

You must be logged in to post a comment Login