യുദ്ധക്കെടുതിയില്‍ ആഫ്രിക്കന്‍ ജനത

യുദ്ധക്കെടുതിയില്‍ ആഫ്രിക്കന്‍ ജനത

Displaced+People+Dadaab+Refugee+Camp+Severe+hGTrj8ke3Nblതീവ്രവാദത്തിന്റെയും യുദ്ധത്തിന്റെയും കെടുതികളില്‍പ്പെട്ടുഴലുകയാണ് 15 മില്ല്യനോളം വരുന്ന ആഫ്രിക്കന്‍ ജനത. 3.7 ആളുകള്‍ അഭയാര്‍ത്ഥികളായി കഴിയുന്നു. ഇവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. സുരക്ഷാപ്രശ്‌നങ്ങളടക്കം നിരവധി വെല്ലുവിളികളാണ് ഇവര്‍ അഭിമുഖീകരിക്കേണ്ടി വരുന്നത്. മരണഭയം വരെ ചിലരെ വേട്ടയാടുന്നു. അടിസ്ഥാനസൗകര്യങ്ങള്‍ വരെ നിഷേധിക്കപ്പെട്ട ഇവര്‍ സഹായത്തിനായി കേഴുകയാണ്. രക്ഷപ്പെടാനായി നാടു വിട്ട ചിലര്‍ മനുഷ്യക്കടത്തുകാരുടെ കയ്യിലകപ്പെട്ടു.
ഇവരുടെ ആവശ്യങ്ങള്‍ ഇതുവരെ വേണ്ടവിധം അധികാരികളുടെ പരിഗണനയിലെത്തിയിട്ടില്ല. ആഗോളസമൂഹം ഈ വിഷയത്തില്‍ കാര്യമായ ഇടപെടലുകളൊന്നും നടത്തിയിട്ടുമില്ല. വേള്‍ഡ് ഫുഡ് പ്രോഗ്രാം എന്ന സന്നദ്ധസംഘടന ഇവര്‍ക്കു നല്‍കിയിരുന്ന സഹായത്തില്‍ 50% കുറവു വരുത്തിയിരിക്കുന്നതും പ്രശ്‌നങ്ങളുടെ തോത് കൂട്ടുന്നു.
ഇവര്‍ നേരിടുന്ന വെല്ലുവിളികള്‍ നിരവധിയാണ്. ഭക്ഷണം, വെള്ളം, പാര്‍പ്പിടം എന്നിവ മാത്രമല്ല, തങ്ങള്‍ക്ക് സമാധാനമായി തല ചായ്ച്ചുറങ്ങാന്‍ പറ്റിയ ഒരിടമാണ് ഇവര്‍ക്കാവശ്യം. ദുസ്സ:ഹമായ ജീവിതസാഹചര്യങ്ങള്‍ മൂലം ചിലരുടെ മനോനില തന്നെ താളം തെറ്റിയ അവസ്ഥയിലാണ്. ഇവര്‍ക്ക് മാനസികമായ കരുത്തും ആവശ്യമാണ്.
ബൊക്കോ ഹറാം തീവ്രവാദികളുടെ ആക്രമണത്തിനു പുറമേ തെക്കന്‍ സുഡാനില്‍ സര്‍ക്കാരും വിമതരും തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടലുകളും ഈ മേഖലകളില്‍ വസിക്കുന്ന ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. ഇവര്‍ നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ വേറെയും.

You must be logged in to post a comment Login