യുവജനങ്ങളുടെ അസ്വസ്ഥതകള്‍ക്കുള്ള ഉത്തരം യേശു ക്രിസ്തുവില്‍; ഫ്രാന്‍സിസ് പാപ്പ

യുവജനങ്ങളുടെ അസ്വസ്ഥതകള്‍ക്കുള്ള ഉത്തരം യേശു ക്രിസ്തുവില്‍; ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: എല്ലാ യുവതീയുവാക്കളുടെ മനസ്സിലും അസ്വസ്ഥത നിറയ്ക്കുന്ന ചോദ്യങ്ങളോ ചിന്തകളോ ഉണ്ടാവാം. അവയ്ക്കുള്ള ഉത്തരം യേശുക്രിസ്തുവിലാണ്. വാഷിംങ്ടണ്‍ ഡിസിയില്‍ കഴിഞ്ഞ ശനിയാഴ്ച നടത്തിയ ക്രിസ്ത്യന്‍ കൂട്ടായ്മയില്‍ പങ്കെടുക്കാനെത്തിയവരോട് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

ടുഗേദര്‍ 16 എന്ന പേരില്‍ നടത്തിയ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് ആളുകളാണ് വാഷിംങ്ടണ്ണിലെ നാഷണല്‍ മാളില്‍ എത്തിയത്.

നിങ്ങളെ അസ്വസ്ഥപ്പെടുന്ന ഏതാനും ചിന്തകള്‍ എല്ലാ യുവതീയുവാക്കളുടെ
മനസ്സിലുണ്ട്. ഇത്തരം ചിന്ത എല്ലാ ചെറുപ്പക്കാരിലുമുണ്ട്. ചിന്തകള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നില്ലെങ്കില്‍ നിങ്ങള്‍ വാര്‍ധ്യം ബാധിച്ചവരാണ്. പാപ്പ കൂട്ടിച്ചേര്‍ത്തു.

അസ്വസ്ഥ ചിന്തകള്‍ക്ക് ഉത്തരം കണ്ടെത്താന്‍ പാപ്പ നിര്‍ദ്ദേശിച്ച മാര്‍ഗ്ഗം ക്രിസ്തുവിലേക്ക് തിരിയലാണ്. “ദൈവം നിങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. അസ്വസ്ഥതയുടെ വിത്തുകള്‍ നിങ്ങളില്‍ നിക്ഷേപിച്ചത് യേശുക്രിസ്തുവാണ്. അവനിലേക്ക് തിരിയുന്നതിലൂടെ നിങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല.” പാപ്പ പറഞ്ഞു.

You must be logged in to post a comment Login